ജെറുസലെം: ഇസ്രയേലിന്റെ ആക്രമണം ഭയന്ന് ഹമാസ് തീവ്രവാദി നേതാവ് യാഹിയ സിന്‍വാര്‍ ഒരു വര്‍ഷത്തോളം ടണലിനുള്ളില്‍ തന്നെ ഒളിച്ചുകഴിഞ്ഞതായി റിപ്പോര്‍ട്ട്. ഒരാള്‍ക്ക് മാത്രം കഷ്ടിച്ച് പെരുമാറാന്‍ കഴിയുന്ന ഭൂഗര്‍ഭ ടണലിനുള്ളി്ല്‍ ഭാര്യയോടും കുഞ്ഞങ്ങളോടും ഒപ്പം യാഹിയ സിന്‍വാര്‍ കഴിയുന്നതിന്റെ ചിത്രങ്ങള്‍ ഇസ്രയേല്‍ പുറത്തുവിട്ടു.
ഏത് നിമിഷവും വധിക്കപ്പെടും എന്ന ഭയമായിരുന്നു യാഹിയ സിന്‍വാറിനെ വേട്ടയാടിയിരുന്നത്. അതുകൊണ്ടാണ് ഈ ഭീകരന് ഇടുങ്ങിയ ഭൂഗര്‍ഭ അറയില്‍ യാതനകള്‍ സഹിച്ചും ദീര്‍ഘകാലം ഒളിച്ചുകഴിഞ്ഞത്. പക്ഷെ അധികകാലം ഈ രഹസ്യവാസം സാധ്യമല്ലെന്ന് ഇസ്രായേലിന് അറിയാമായിരുന്നു. അതിനാാലാകാം പുറത്തുവരുന്നതുവരെ കാത്തിരുന്നതെന്നും കരുതുന്നു. ഇസ്രയേല്‍ ചാരസംഘടനയായ മൊസ്സാദ്, ഇസ്രയേലിന്റെ ആഭ്യന്തര രഹസ്യാന്വേഷണ ഏജന്‍സി ഷിന്‍ബെറ്റ് എന്നിവ എത്ര കാര്യക്ഷമമായി യാഹിയ സിന്‍വാര്‍ എന്ന അപകടകാരിയായ ഭീകരവാദിയെ നിരീക്ഷിച്ചുകൊണ്ടേയിരുന്നു എന്നത് വെളിവാക്കുന്നതാണ് ചിത്രങ്ങള്‍.
2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനുള്ളില്‍ കടന്നു കയറി 1206 ഇസ്രയേലികളെ വധിക്കുകയും സ്ത്രീകളും കുഞ്ഞുങ്ങളുമുള്‍പ്പെടെ 250 ഇസ്രയേലികളെ ബന്ദിയാക്കി പിടിച്ചുകൊണ്ടുപോവുകയും ചെയ്ത ഭീകരവാദ ആക്രമണത്തിന് നേതൃത്വം വഹിച്ച ആളാണ് ഹമാസ് നേതാവ് യാഹിയ സിന്‍വാര്‍. ഇസ്രയേലിന്റെ അമ്പരിച്ചുകളഞ്ഞ ആ കറുത്ത സംഭവത്തിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് കഴിഞ്ഞ ദിവസം (കൃത്യമായി പറഞ്ഞാല്‍ ഒക്ടോബര്‍ 16 ബുധനാഴ്ച) യാഹിയ സിന്‍വറിനെ വധിച്ച് ഇസ്രയേല്‍ മധുരപ്രതികാരം ചെയ്തത്. സഹായത്തോടെ യാഹിയ സിന്‍വാറിന്റെ മരണനിമിഷങ്ങള്‍ ഇസ്രയേല്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. അതായത് ഒരു വശത്ത് ഇസ്രയേല്‍ സേന അദ്ദേഹത്തെ വധിക്കുമ്പോള്‍ മറുവശത്ത് അദ്ദേഹത്തിന്റെ മരണവെപ്രാളത്തിന്റെ വീഡിയോ പൂര്‍ണ്ണമായും ഇസ്രയേല്‍ ഡ്രോണ്‍ ഒപ്പിയെടുത്തു.
അതായത് ഇസ്രയേല്‍ രഹസ്യസംഘടനയുടെ ചാരന്മാര് ഒരു വര്‍ഷമായി ഭൂഗര്‍ഭ അറയില്‍ ഭയപ്പാടോടെ ഒളിച്ചുകഴിയുന്ന യാഹിയ സിന്‍വാറിനെ വളരെയടുത്ത് നിരീക്ഷിച്ചുവരികയായിരുന്നു എന്നാണ് ഈ ഫോട്ടോകള്‍ സൂചിപ്പിക്കുന്നത്. യാഹിയ സിന്‍വാര്‍ ടണലിനുള്ളില്‍ നിന്നും പുറത്തേക്ക് വന്ന അധികം താമസിയാതെയാണ് അദ്ദേഹത്തെ ഗാസയില്‍ വെച്ച് ഇസ്രയേല്‍ സേന വധിച്ചത്. പലസ്തീന് അനുകൂലികള്‍ യാഹിയ സിന്‍വാര്‍ അവസാന നിമിഷം കാട്ടിയ ധീരതയെ വാഴ്ത്തിപ്പാടുകയാണ് ഇപ്പോഴും. യാഹിയ സിന്‍വാര്‍ ഓടിക്കയറി അഭിയം തേടിയ വീട്ടിലേക്ക് ഇസ്രയേല്‍ ഡ്രോണ്‍ അയച്ചപ്പോള്‍ പരിക്കേറ്റെങ്കിലും കയ്യിലുള്ള കല്ലെടുത്ത് ഡ്രോണിനെതിരെ യാഹിയ സിന്‍വാര്‍ വീശിയെറിഞ്ഞു എന്നതാണ് വലിയ സാഹസികതയായി പലസ്തീന് അനുകൂലികള്‍ വിവരിക്കുന്നത്. അതുപോലെ വലതു കൈപ്പത്തി അറ്റുപോയപ്പോഴും തന്റെ അടുക്കലേക്ക് എത്തിയ ഡ്രോണിനെ ഇടതുകയ്യിലെ വടി ഉപയോഗിച്ച് അടിക്കാന്‍ ശ്രമിച്ചു എന്നതും യാഹിയാ സിന്‍വാറിന്റെ സാഹസികതയായി ഹമാസ്, പലസ്തീന് ഭക്തര്‍ പറയുന്നു. മീഡിയ വണ്‍ ടെലിവിഷന്‍ റിപ്പോര്‍ട്ടറും ഈ വീരകഥ ആവര്‍ത്തിച്ച് തേങ്ങിക്കരഞ്ഞിരുന്നു.
എന്നാല്‍ ഇസ്രയേല്‍ സേന അതിവിദഗ്ധമായാണ് യാഹിയ സിന്‍വാറിനെ വധിച്ചത്. 20ഓളം ഇസ്രയേല്‍ ബന്ദികളെ ഒപ്പം നടത്തുകയും അംഗരക്ഷകരെ ചുറ്റും നിര്‍ത്തുകയും ശരീരത്തില്‍ 20 കിലോയുടെ സ്ഫോടകവസ്തുക്കള്‍ കെട്ടിവെച്ചിട്ടും കൂട്ടത്തില്‍ നിന്നും ചാടിച്ച് ഒറ്റപ്പെടുത്തിയ ശേഷമായിരുന്നു യാഹിയ സിന്‍വാറിനെ ഇസ്രയേലി സേന വധിച്ചത്. ആധുനികമായ യുദ്ധസാങ്കേതിക വിദ്യയും കൃത്യമായ രഹസ്യവിവരശേഖരണവും ആണ് ഇസ്രയേല്‍ സേനയെ വലിയ ആള്‍നാശമില്ലാതെ യാഹിയ സിന്‍വാറിനെ വധിക്കുന്നതിന് സഹായിച്ചത്. മാത്രമല്ല, ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് ക്ലോസപ് വീഡിയോകള്‍ ചിത്രീകരിച്ചതിനാല്‍ കൊല്ലപ്പെട്ടത് യാഹിയ സിന്‍വാര്‍ ആണ് എന്നത് സംബന്ധിച്ച് തര്‍ക്കവുമുണ്ടായില്ല. ഹമാസും ഇറാന് ആത്മീയ നേതാവ് ആയത്തൊള്ള അലി ഖമനേയും യാഹിയ സിന്‍വാര്‍ വധിക്കപ്പെട്ട കാര്യം അംഗീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: