മസ്കറ്റ്: ഒമാനില്‍ കെട്ടിടം തകര്‍ന്ന് രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. തെക്കൻ ശർഖിയയിൽ സൂർ വിലായത്തിലാണ് കെട്ടിടം തകർന്നു വീണ് രണ്ട് ഏഷ്യൻ വംശജർ മരണപെട്ടത്. ഗുജറാത്തി ദമ്പതികളായ പുരുഷോത്തം നീരാ നന്ദു (88), ഭാര്യ പത്മിനി പുരുഷോത്തം (80) എന്നിവണ് മരണപ്പെട്ടതെന്ന് സൂർ ഇന്ത്യൻ സോഷ്യൽ ക്ലബ് ഭാരവാഹികൾ അറിയിച്ചു.
ഇന്ന് പുലർച്ചയോടു കൂടിയാണ് കെട്ടിടം തകർന്നു വീണ് അപകടം ഉണ്ടായത്. സൂറിലെ ഗുജറാത്തി സമൂഹം മൃതദേഹം ഇന്ത്യയിലെത്തിക്കാനുള്ള നടപടികളുമായി ഒപ്പമുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: