പാലക്കാട് : പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ അനുകൂല സാഹചര്യമെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. ബിജെപിക്ക് മികച്ച വിജയം ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു. താമര വിരിയും
ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളത് കാരണം താന്‍ നേരിട്ട് പ്രചരണത്തിനിറങ്ങില്ല.എന്നാല്‍ നേതൃത്വം ആവശ്യപ്പെട്ടാല്‍ നേരിട്ട് എത്തും.
നേരത്തേ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍ ഇ ശ്രീധരനെ പൊന്നാനിയിലെ വീട്ടില്‍ എത്തി സന്ദര്‍ശിച്ചു. സി കൃഷ്ണകുമാറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് ഇന്നലെയാണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കഴിഞ്ഞ ശേഷം ആദ്യം വിളിച്ചത് ഇ ശ്രീധരനെയായിരുന്നെന്ന് സി കൃഷ്ണകുമാര്‍ വെളിപ്പെടുത്തി. കഴിഞ്ഞ തവണത്തെ ഇ ശ്രീധരന്റെ ചെറിയ മാര്‍ജിനിലുള്ള പരാജയം പാലക്കാടിന്റെ തോല്‍വിയായിരുന്നു. ‘ശ്രീധരന്‍ സാര്‍ ജയിച്ചിരുന്നെങ്കില്‍ പാലക്കാടിനുണ്ടാകുമായിരുന്ന നേട്ടങ്ങളെ സംബന്ധിച്ച് ഇന്ന് പാലക്കാട്ടുുകാര്‍ ഓരോ നിമിഷവും ചിന്തിക്കുമായിരുന്നു. ഈ കുറവ് നികത്താനുള്ള തെരഞ്ഞെടുപ്പാണ് ഇത്’- സി കൃഷ്ണകുമാര്‍ പറഞ്ഞു.
പാലക്കാടിനായി വലിയ പദ്ധതിയായിരുന്നു ഇ ശ്രീധരന്‍ വിഭാവനം ചെയ്തിരുന്നത്. പാലക്കാടിന്റെ മുഖഛായ മാറ്റാനുള്ള അത്തരം ഒരു പദ്ധതി നടപ്പാക്കാനുള്ള അവസരം പാലാക്കട്ടുകാര്‍ വിനിയോഗിക്കണമെന്ന് സി കൃഷ്ണകുമാര്‍ അഭ്യര്‍ത്ഥിച്ചു. ശ്രീധരന്‍ സാര്‍ നടപ്പാക്കാനുഗ്രഹിച്ചിരുന്ന കാര്യങ്ങളില്‍ ഒരു മാസ്റ്റര്‍ പ്ലാന്‍ തായാറാക്കിയിരുന്നു. അത് നടപ്പാക്കാനുള്ള അവസരമാണ് ഇപ്പോള്‍ വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: