ഹരിദ്വാർ ; ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ അനധികൃതമായി നിർമിച്ച ഖബർസ്ഥാൻ ബുൾഡോസർ കൊണ്ട് പൊളിച്ചു മാറ്റി . ജലസേചന വകുപ്പിന്റെ ഭൂമിയിൽ അനധികൃതമായി നിർമിച്ച ശവകുടീരമാണ് ശനിയാഴ്ച പുലർച്ചെ ജില്ലാ ഭരണകൂടം മണ്ണുമാന്തി പൊളിച്ചു മാറ്റിയത്. എസ്ഡിഎം അജയ് വീർ സിങ്ങിന്റെ നേതൃത്വത്തിലാണ് നടപടി . സർക്കാർ ഭൂമിയിൽ നടത്തുന്ന എല്ലാ അനധികൃത നിർമാണങ്ങളും പൊളിച്ചു നീക്കുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.
ബഹദരാബാദ് പ്രദേശത്തെ രാജ്പൂർ ഗ്രാമത്തിലെ സർക്കാർ ഭൂമിയിലാണ് അനധികൃതമായി മജ്‌റ നിർമിച്ചിരുന്നത് . ചട്ടം ലംഘിച്ച് സർക്കാർ ഭൂമിയിൽ മസ്ജിദിന്റെ മാതൃകയിലാണ് മഖ്ബറ പണിതത്. അനധികൃത കയ്യേറ്റങ്ങൾ നീക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ നടപടി. ഭാവിയിലും ഇത്തരം നിർമാണങ്ങൾ നീക്കം ചെയ്യാൻ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് കൈയേറ്റങ്ങൾക്കെതിരെ തുടർനടപടികൾ നടന്നുവരികയാണ്. ഇതിന് മുമ്പും ഹരിദ്വാർ ജില്ലാ ഭരണകൂടം അനധികൃത കൈയേറ്റങ്ങൾ ജെസിബി ഉപയോഗിച്ച് ഒഴിപ്പിച്ചിട്ടുണ്ട്.
2016 ന് ശേഷം പുനർനിർമ്മാണത്തിനോ പുനർനിർമ്മാണത്തിനോ ജില്ലാ മജിസ്‌ട്രേറ്റിന്റെ അനുമതി വേണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കെ, ശവകുടീരം നിർമ്മിക്കാൻ ജില്ലാ ഭരണകൂടത്തിൽ നിന്ന് അനുമതി വാങ്ങിയിട്ടില്ലെന്ന് ഹരിദ്വാർ ജില്ല അധികൃതർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: