കൊച്ചി: സ്വന്തം റെക്കോർഡുകൾ തിരുത്തിക്കുറിച്ച് സ്വര്‍ണവില പുതിയ റെക്കോര്‍ഡില്‍. ഇന്ന് പവന് 320 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,240 രൂപയായി. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 7280 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.
ഒക്ടോബർ 4,5, 6, 12,13, 14 തീയതികളിൽ 56, 960 രൂപയായിരുന്നു സ്വർണവില. പിന്നീട് ഒക്ടോബർ 16നാണ് വില 57000 കടന്നത്. അതേസമയം ഒക്ടോബർ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഈ മാസം ഇതുവരെ ഗ്രാമിന് 7000 രൂപയ്‌ക്ക് മുകളിലാണ് വിലയെന്നതും ശ്രദ്ധേയമാണ്.
അന്താരാഷ്‌ട്ര വിപണിയിലും സ്വര്‍ണം മുകളിലേക്ക് ഉയരുകയാണ്. ഒക്ടോബര്‍ മാസത്തില്‍ അടുത്ത കാലത്തെങ്ങുമില്ലാത്ത വിധത്തിലാണ് സ്വര്‍ണ വില കൂടിയത്. യുഎസ് ഫെഡ് നിരക്ക് പലിശ നിരക്ക് കുറച്ചേക്കുമെന്ന ആശങ്കകള്‍ക്കൊപ്പം മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷവും വില കൂടാന്‍ കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: