ലക്നൗ : ഭാര്യ തൂങ്ങിമരിച്ചതിൽ മനം നൊന്ത് പോലീസുകാരനായ ഭർത്താവും ജീവനൊടുക്കി. ഉത്തർപ്രദേശിലെ ഔറയ്യ ജില്ലയിലെ സദർ ഔറയ്യ കോട്വാലിയിലാണ് സംഭവം .ബനാറസി ദാസ് മൊഹല്ലയിൽ താമസിക്കുന്ന സന്തോഷി ദേവിയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വിവരമറിഞ്ഞെത്തിയ സന്തോഷിയുടെ വീട്ടുകാർ ഭർതൃവീട്ടുകാർ മകളെ പീഡിപ്പിച്ചതായും , യുവതിയുടെ മരണത്തിൽ സംശയമുണ്ടെന്നും പോലീസിനോട് പറഞ്ഞു . ഇത് കേട്ട് നിന്ന ഭർത്താവ് ഉപേന്ദ്രകുമാറിനെ അല്പനേരം കഴിഞ്ഞ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.2023 നവംബറിലായിരുന്നു ഇവരുടെ വിവാഹം .
പ്രതികരിക്കാൻ ഇവിടെ എഴുതുക: