പസ്തീന്‍: ഹമാസ് ഭീകരനേതാവ് യഹിയ സിന്‍വാറിനെ ഡ്രോണ്‍ ആക്രമണത്തില്‍ ഇസ്രയേല്‍ സേന വധിക്കുന്നതിന്റെ വീഡിയോ പുറത്ത് വിട്ട് ഇസ്രയേല്‍. ഹമാസിന്റെ ഇപ്പോഴത്തെ ഉന്നത നേതാവായ യഹിയ സിന്‍വാര്‍ പ്രാണരക്ഷാര്‍ത്ഥം ഓടിക്കയറുന്ന കെട്ടിടത്തിലേക്ക് ഇസ്രയേല്‍ സേന അയച്ച ടാങ്കുകളും ഷെല്ലുകളും പതിച്ചാണ് യാഹിയ സിന്‍വാര്‍ കൊല്ലപ്പെടുന്നത്.
വധിക്കപ്പെട്ടത് യാഹിയ സിന്‍വാര്‍ തന്നെയാണെന്ന് തിരിച്ചറിയാവുന്ന വിധത്തിലുള്ള അദ്ദേഹത്തിന്റെ ക്ലോസപ് വീഡിയോ
This is how Yahya Sinwar, the Hamxs chief who orchestrated the October 7th attack, looked after he was ended by the IDF.
Justice served. pic.twitter.com/6XHdOIMSl6
— Open Source Intel (@Osint613) October 17, 2024
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിനും മൂന്നിനും ഇടയില്‍ റാഫയിലെ താല്-അസ്-സുല്‍ത്താനില്‍ ഇസ്രയേല്‍ സേന തിരച്ചില്‍ നടത്തിയിരുന്നു. കെട്ടിടങ്ങള്‍ക്കിടയില്‍ ഒരു സംഘം ഹമാസ് തീവ്രവാദികള്‍ നീങ്ങുന്നത് ഇസ്രയേല്‍ സേനയുടെ ശ്രദ്ധയില്‍പ്പെട്ടു. അതില്‍ ഒരാള്‍ യാഹിയ സിന്‍വാര്‍ ആണെന്നും മനസ്സിലാക്കി. ഈ ഹമാസ് ഭീകരരുടെ കൃത്യമായ സ്ഥലം എവിടെയെന്ന് നിര്‍ണ്ണയിക്കാന്‍ ഇസ്രയേല്‍ സേന ഡ്രോണ്‍ ഉപയോഗിച്ചു. ഒപ്പം ഇസ്രയേല്‍ സേന ലക്ഷ്യസ്ഥാനത്തേക്ക് നിറയൊഴിക്കുകയും ചെയ്തു. മൂന്ന് പേര് അവിടെ കൊല്ലപ്പെട്ടു. സംഘത്തില്‍പ്പെട്ട ഒരാള്‍ കേടുപാടുകള്‍ സംഭവിച്ച ഒരു കെട്ടിടത്തിലേക്ക് ഓടിക്കയറി.ഇയാള്‍ മുഖം മറച്ച നിലയിലായിരുന്നു. അയാളുടെ പിന്നാലെ ഇസ്രയേല്‍ സേന ഡ്രോണ്‍ അയച്ചു. പരിക്കേറ്റ സിന്‍വാര്‍ ആ കെട്ടിടത്തിലെ ഒരു സോഫാസെറ്റിയുടെ കസേരയില്‍ ഇരുന്നു. തനിക്ക് നേരെ പാഞ്ഞടുത്ത ഡ്രോണിന് നേരെ ഒരു വടി വലിച്ചെറിയുന്നതും വീഡിയോയില്‍ കാണാം. ഡ്രോണ്‍ നടത്തിയ തിരച്ചിലില്‍ അത് യാഹിയ സിന്‍വാര്‍ തന്നെ എന്ന് മനസ്സിലാക്കിയ ഇസ്രയേല്‍ സേന ടാങ്കുകളും മിസൈലുകളും അയയ്ക്കുകയായിരുന്നു. അതില്‍ യാഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടു. നേരത്തെ തന്നെ ഇസ്രയേല്‍ യാഹിയ സിന്‍വാര്‍ താമസിക്കുന്ന റാഫയിലെ താല്-അസ്-സുല്‍ത്താനിലെ കെട്ടിടം എവിടെയാണെന്ന് കൃത്യമായി അടയാളപ്പെടുത്തിയിരുന്നു. ഇതിന്റെ ഗൂഗിള്‍ ഭൂപടം നേരത്തെ ഇസ്രയേല്‍ പങ്കുവെച്ചിരുന്നു.
യാഹിയ സിന്‍വാര്‍ താമസിക്കുന്ന റാഫയിലെ താല്-അസ്-സുല്‍ത്താനിലെ കെട്ടിടം എവിടെയാണെന്ന് കൃത്യമായി ഇസ്രയേല്‍ അടയാളപ്പെടുത്തിയിരുന്നു.
Geolocation for where Sinwar's body was found in Tal as-Sultan area. House is located at 31.3055, 34.2467. Gazebo (green) is visible with white tower (red) and house across the street (pink) visible in other reference imagery.
Map link: https://t.co/bYZCvt6vKF
CC: @GeoConfirmed pic.twitter.com/OswxlmDhLe
— Jake Godin (@JakeGodin) October 17, 2024
ആ സ്ഫോടനത്തില്‍ തെറിച്ചുവീണ കല്ലും ഉടഞ്ഞുതകര്‍ന്ന സാധനസാമഗ്രികളും നിറഞ്ഞ മുറിയില്‍ പൊടിപടലങ്ങള്‍ നിറയുന്നത് കാണാം. പിന്നീട് യഹിയ സിന്‍വാറിന്റെ മൃതദേഹം ക്ലോസപ്പില്‍ കാണിക്കുന്നുണ്ട്. ഒരു സംശയവുമില്ലാതെ അത് യാഹിയ സിന്‍വാര്‍ തന്നെയാണെന്ന് മനസ്സിലാക്കാം. വിരലും ഒരു കൈത്തണ്ടയും അറ്റുപോയ വികൃതമാണ് സിന്‍വാറിന്റെ മൃതദേഹം. ലോകത്തെ വിറപ്പിച്ച തീവ്രവാദസേനയുടെ നേതാവിന് ദാരുണമായ അന്ത്യം. അത് സിന്‍വാറിന്റെ മൃതദേഹം തന്നെയാണെന്ന് വ്യക്തമായി അറിയാനാവുന്ന വിധത്തിലാണ് വീഡിയോ കാണിച്ചു തരുന്ന ക്ലോസപ് ദൃശ്യം..
ഇസ്രയേലിന് ഒരു ആഭ്യന്തര രഹസ്യാന്വേഷണ ഏജന്‍സിയുണ്ട്. അതിന്റെ പേരാണ് ഷിന് ബെറ്റ്. ഈ രഹസ്യ ഏജന്‍സി എത്രയോ നാളുകളായി യാഹിയ സിന്‍വാറിന്റെ ലൊക്കേഷന്‍ അന്വേഷിച്ചുവരികയായിരുന്നു. കാരണം ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം അവരുടെ നമ്പര്‍ വണ്‍ എതിരാളി യാഹിയ സിന്‍വാര്‍ ആയിരുന്നു. 1206 ഇസ്രയേലികളുടെ മരണത്തിനിടയാക്കിയ 2023 ഒക്ടോബര്‍ 7ന് നടത്തിയ ആക്രമണത്തിന് ചുക്കാന്‍ പിടിച്ചത് യഹിയ സിന്‍വാര്‍ ആണ്. അതില്‍ ഏകദേശം 250 ഇസ്രയേലി പുരുഷന്മാര്, സ്ത്രീകള്‍, കുഞ്ഞുങ്ങള്‍ എന്നിവരെ തടവുകാരായി പിടിക്കുകയും ചെയ്തു. ഏതാനും തടവുകാരെ വിട്ടയച്ചെങ്കിലും ഇനിയും 101 ഇസ്രയേല്‍ ബന്ദികളെ വിട്ടയയ്ക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: