പലസ്തീന്‍ : ഹമാസ് തലവൻ യഹിയ സിൻവാർ ഇസ്രയേല്‍ സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത സത്യമാണെന്ന് ഹമാസ്. ഇനി ഗാസയുദ്ധം അവസാനിക്കും വരെ ബന്ദികളാക്കി പിടിച്ച ഇസ്രയേലികളെ വിട്ടയയ്‌ക്കുന്ന പ്രശ്നമില്ലെന്നും ഹമാസ് വെല്ലുവിളിച്ചു. ഇതോടെ മധ്യേഷ്യയിലെ യുദ്ധകാര്‍മേഘം എളുപ്പം പെയ്തൊഴിയില്ലെന്ന ആശങ്ക പരക്കുകയാണ്. ഇറാന്‍ ഇസ്രയേലിന് മേല്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് കൂടി ഇസ്രയേല്‍ മറുപടി നല്‍കിയാല്‍ മധ്യേഷ്യ യുദ്ധം അവസാനിക്കാത്ത മേഖലയായി മാറുമെന്ന ആശങ്കയാണ് രാഷ്‌ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്.
ഇസ്രയേല്‍ ആക്രമമത്തില്‍ കൊല്ലപ്പെട്ട യഹിയ സിന്‍വാറിന്റെ ശവശരീരം എടുത്തുമാറ്റുന്നു:
REMOVING BODY :
The fierce resistance leader, Yahya Sinwar, in his first public appearance since October 7th 2023https://t.co/RaRtQLIvMY— 🇺🇲⭐Space Cowboy⭐🇺🇲 (@SpaceCowboyzl) October 17, 2024
കഴിഞ്ഞ ദിവസം ഇസ്രയേല്‍ പ്രതിരോധസേന ഗാസയില്‍ നടത്തിയ ശക്തമായ ആക്രമണത്തില്‍ മൂന്നുപേരെ വധിച്ചുവെന്നും അതില്‍ ഒരാള്‍ ഹമാസ് തലവൻ യഹിയ സിൻവാർ ആണെന്നുമായിരുന്നു ഇസ്രയേല്‍ പ്രഖ്യാപനം. ഈ വാര്‍ത്തയാണ് ഇപ്പോള്‍ സത്യം തന്നെയാണെന്ന് ഹമാസ് സ്ഥിരീകരണം നല്‍കിയത്. ഇതോടെ 2023 ഒക്ടോബർ ഏഴിന് ഹമാസ്, ഇസ്രയേലില്‍ നടത്തിയ ആക്രമണങ്ങളുടെ ചുക്കാന്‍ പിടിച്ച യഹിയ സിന്‍വര്‍ എന്ന മുഖ്യഹമാസ് നേതാവിനെ വധിച്ച് ഇസ്രയേല്‍ പകരം വീട്ടിയിരിക്കുകയാണ്.
ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ 2024-ല്‍ ടെഹ്റാനില്‍ വെച്ച് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ പിൻഗാമിയായിട്ടാണ് ഹമാസ്, യഹിയയെ ആഗസ്ത് ആറിന് നേതാവാക്കി ഉയര്‍ത്തിയത്. 2024 ആഗസ്റ്റ് മുതല്‍ ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ ചെയർമാനായിരുന്നു. ഗാസ മുനമ്പിന്റെ നേതാവുമായിരുന്നു. പലസ്തീൻ ജനതയ്‌ക്കിടയില്‍ വിശ്വാസ്യത നേടിയ നേതാവായ യഹിയയെ വധിച്ചത് ഹമാസ് ഭീകരരുടെ ഉറക്കം കെടുത്തുന്നു.
ഹമാസ് നേതാക്കളെ മുച്ചൂടും മുടിക്കുമെന്ന ഇസ്രായേല്‍ പ്രതിജ്ഞയാണ് യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുന്നത്. ഒരു കാലത്ത് ലോകത്തെ വിറപ്പിച്ചിരുന്ന ഹമാസിന് മേധാവിമാര്‍ വാഴാത്ത കാലം എന്നത് ന്തിക്കാനെ കഴിയില്ല.
ഇസ്രായേലിന്റെ സുരക്ഷയ്‌ക്ക് ആവശ്യമായത് ചെയ്യാമെന്ന് യുഎസ് വ്യക്തമാക്കി. ഗാസയിലെ തീവ്രവാദത്തെ അമര്‍ച്ച ചെയ്യുന്നതില്‍ സിന്‍വര്‍ ഒരു തടസ്സമായിരുന്നു. ആ തടസ്സമാണ് ഇപ്പോള്‍ നീങ്ങിയത്.
ഗാസ ആസ്ഥാനമായാണ് കാലങ്ങളായി യഹിയ പ്രവർത്തിക്കുന്നത്. ‘തിന്മയുടെ മുഖ’മെന്ന് ഇസ്രയേല്‍ വിശേഷിപ്പിക്കുന്ന യഹിയ 22 വർഷം ഇസ്രയേല്‍ തടവറയില്‍ കഴിഞ്ഞിട്ടുണ്ട്. ഹമാസ് പിടികൂടിയ ഇസ്രയേല്‍ സൈനികൻ ഗിലാദ് ഷാലിത്തിനെ വിട്ടയക്കാൻ പലസ്തീനി തടവുകാരെ മോചിപ്പിക്കണമെന്ന ധാരണയുടെ ഭാഗമായി 2011-ലാണ് യഹിയ ജയിലില്‍നിന്ന് മോചിതനായത്.
2015-ല്‍ യഹിയയെ അമേരിക്ക ആഗോള ഭീകരനായി മുദ്ര കുത്തി. ഹമാസിന്റെ ഏറ്റവും കരുത്തനും കാര്‍ക്കശ്യക്കാരനുമായ നേതാവായിരുന്നു യഹിയ സിന്‍വാര്‍. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ ഏഴിന് ഇസ്രായേലില്‍ നടത്തിയ തൂഫാനുല്‍ അഖ്‌സ ഓപറേഷന്റെ സൂത്രധാരനെന്ന് ഇസ്രായേല്‍ ആരോപിക്കുന്ന നേതാവാണ് സിന്‍വാര്‍. ഇസ്രയേലിനെതിരെ ചാവേറാക്രമണം നടത്തണമെന്നും യുവ തലമുറയ്‌ക്ക് ചാവേർ ആക്രമണ പരിശീലനം നൽകണമെന്നും ആയിരുന്നു ഇയാളുടെ അവസാനത്തെ ആഹ്വാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: