മുംബൈ: രത്തന്‍ ടാറ്റയുടെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ ചിതാഭസ്മം അറബിക്കടലില്‍ നിമജ്ജനം ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഇതിനായി, ടാറ്റയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങുന്ന ഒരു സംഘം ഗേറ്റ്വേ ഓഫ് ഇന്ത്യയില്‍ നിന്ന് കപ്പലില്‍ യാത്ര ചെയ്താവും നിമജ്ജനം നിര്‍വഹിക്കുക.
ടാറ്റയുടെ ചിതാഭസ്മം അറബിക്കടലില്‍ നിമജ്ജനം ചെയ്യാനുള്ള തീരുമാനം മുംബൈയുമായുള്ള അദ്ദഹത്തിന്റെ ആഴത്തിലുള്ള ബന്ധത്തിന്റെ തെളിവാണ്. അദ്ദേഹം തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുകയും തന്റെ ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കുകയും ചെയ്തത് ഇവിടെയാണ്. ഒക്ടോബര്‍ 9-ന് മുംബൈയില്‍ വെച്ചായിരുന്നു ടാറ്റ അന്ത്യശ്വാസം വലിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: