ന്യൂഡൽഹി : എന്നും കോട്ടും ,സ്യൂട്ടും അണിഞ്ഞ് തിരക്കുകളിൽ നിന്ന് തിരക്കുകളിലേയ്‌ക്ക് പായുന്ന ബിസിനസ് മേധാവി . എന്നാൽ തികച്ചും സാധാരണക്കാരനെ പോലെ തൂ വെള്ള ഷർട്ടും , കസവ് മുണ്ടുമണിഞ്ഞ് തിരുപ്പതി വെങ്കിടേശ്വര സന്നിധിയിൽ എത്തിയ രത്തൻ ടാറ്റയുടെ ചിത്രങ്ങൾ അത്രവേഗം ആരും മറക്കില്ല . 2018 ജനുവരിയിലാണ് രത്തൻ ടാറ്റ തിരുപ്പതി ദർശനത്തിനെത്തിയത് . അന്ന് ടിടിഡി അംഗങ്ങൾ വെങ്കിടേശ്വര സ്വാമിയുടെ ചിത്രം സമ്മാനിച്ച് , ഷാൾ അണിയിച്ചാണ് അദ്ദേഹത്തെ സ്വീകരിച്ചത് .
അതിനു ശേഷം വീണ്ടും സെപ്റ്റംബറിൽ അദ്ദേഹം തിരുപ്പതിയിൽ എത്തി .ലോകോത്തരനിലവാരത്തിലുള്ള കാൻസർ കെയർ സെന്ററിനാണ് അന്ന് അദ്ദേഹം ശിലാസ്ഥാപനം നടത്തിയത് . ടാറ്റയുടെ ഏറ്റവും മഹത്തായ പദ്ധതിയായിരുന്നു അത് .തിരുപ്പതിയിൽ ഗവേഷണ കേന്ദ്രം അടക്കമുള്ള ക്യാൻസർ സെന്ററിനാണ് രത്തൻ ടാറ്റ തുടക്കമിട്ടത് .
ധർമ്മത്തെയും , ദയയെയും ചേർത്ത് പിടിച്ചായിരുന്നു എന്നും രത്തൻ ടാറ്റയുടെ യാത്ര . ഭാരതീയ സംസ്ക്കാരത്തെ ചേർത്ത് പിടിച്ച് പദ്ധതികൾ തയ്യാറാക്കാനും രത്തൻ ടാറ്റ എന്നും മുന്നിലായിരുന്നു . അതിന് ഉത്തമ ഉദാഹരണമാണ് അയോദ്ധ്യയിൽ ടാറ്റ വിഭാവനം ചെയ്ത ക്ഷേത്ര മ്യൂസിയം . 650 കോടിയാണ് ഇതിനായി ടാറ്റ ഗ്രൂപ്പ് നീക്കി വച്ചത് .എന്നാൽ അത് പൂർത്തിയാക്കി കാണാൻ ഇനി രത്തൻ ടാറ്റ എന്ന അതികായനില്ല .
പ്രതികരിക്കാൻ ഇവിടെ എഴുതുക: