Kerala

പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ; സരിനും പ്രദീപും സി പി എം സ്ഥാനാര്‍ത്ഥികള്‍

രാഹുല്‍ മാങ്കൂട്ടത്തിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെയാണ് ഡോ സരിന്‍ ഇടതുപാളയത്തിലെത്തിയത്

Published by

തിരുവനന്തപുരം:ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഎം.കോണ്‍ഗ്രസ് വിട്ട പി. സരിന്‍ പാലക്കാട് ഇടത് സ്ഥാനാര്‍ഥിയാകും.

പാര്‍ട്ടി ചിഹ്നത്തിനു പകരം സ്വാതന്ത്ര ചിഹ്നത്തില്‍ മത്സരിപ്പിക്കാനാണ് സിപിഎം തീരുമാനമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ യുആര്‍ പ്രദീപ് സി പി എം സ്ഥാനാര്‍ത്ഥിയാകും.

ചേലക്കര മണ്ഡലത്തിലെ മുന്‍ എംഎല്‍എയാണ് പ്രദീപ്.

പാലക്കാട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെയാണ് ഡോ സരിന്‍ ഇടതുപാളയത്തിലെത്തിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by