ചെന്നൈ: കുറച്ചുകാലമായി ഡിഎംകെയും ഒരു ന്യൂനപക്ഷ മതസ്ഥാപനങ്ങളും ജിഹാദികളും കമ്മികളും ചേര്‍ന്ന് ഗുരു ജഗ്ഗിവാസുദേവിനെയും അദ്ദേഹത്തിന്റെ ഇഷ ഫൗണ്ടേഷനെയും വേട്ടയാടാന്‍ നടത്തിയ ശ്രമം പൊളിഞ്ഞു. ഏറ്റവുമൊടുവില്‍ തന്റെ രണ്ട് പെണ്മക്കളെ ആശ്രമത്തില്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്ന കോയമ്പത്തൂര്‍ സ്വദേശിയായ അച്ഛന് സുപ്രീംകോടതിയില്‍ നല്കിയ പരാതിയില്‍ കഴമ്പില്ലെന്നും രണ്ട് പെണ്‍കുട്ടികളും സ്വന്തം ഇഷ്ടപ്രകാരമാണ് ആശ്രമത്തില്‍ ജീവിച്ചുവരുന്നതെന്നും തമിഴ്നാട് പൊലീസ് തന്നെ റിപ്പോര്‍ട്ട് നല്‍കിയതോടെ സുപ്രീംകോടതി ഈ കേസ് തള്ളി. അങ്ങിനെ ഒടുവിലത്തെ അഗ്നിപരീക്ഷയിലും ഗുരു ജഗ്ഗി വാസുദേവ് വിജയിച്ചു. .ജഗ്ഗിവാസുദേവ് സ്വന്തം മകളായ രാധേയെ നല്ല നിലയില്‍ വിവാഹം കഴിച്ചയപ്പിച്ചുവെങ്കിലും തന്റെ രണ്ടു മക്കളെയും സന്യാസ ജീവിതത്തില്‍ തളച്ചിട്ടിരിക്കുകയാണ്. ഇത് അദ്ദേഹത്തിന്റെ സ്വാര്‍ത്ഥതയാണെന്നും ഡോ. കാമരാജ് വാദിച്ചിരുന്നു. ഈ വാദത്തിലും കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി തള്ളി.
തന്റെ അനന്യമായ ആത്മീയശേഷിയും പ്രഭാഷണ, സംവാദ മികവും കാരണം ലോകമെമ്പാടും ആരാധകരെയും ഭക്തരെയും നേടുന്ന ദാര്‍ശനികനാണ് ഗുരു ജഗ്ഗി വാസുദേവ്. അദ്ദേഹത്തെ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി താറടിക്കാന്‍ ശ്രമം നടന്നുവരികയാണ്. കോയമ്പത്തൂരില്‍ അദ്ദേഹം സ്ഥാപിച്ച വലിയ ആശ്രമത്തിനെതിരെ തൊട്ടടുത്തുള്ള ഒരു ന്യൂനപക്ഷ മതസ്ഥാപനം കടുത്ത എതിര്‍പ്പുയര്‍ത്തിയിരുന്നു. ഇവര്‍ ഡിഎംകെയില്‍ ഉള്ള രാഷ്ട്രീയസ്വാധീനം ഉപയോഗിച്ചാണ് ഗുരു ജഗ്ഗി വാസുദേവിനെ വേട്ടയാടുന്നത്. പക്ഷെ ഗുരു ജഗ്ഗിവാസുവേദിനെതിരെ തൊടുക്കുന്ന ആരോപണ ശരങ്ങളെല്ലാം ഒടിഞ്ഞുവീഴുന്നു. അദ്ദേഹം കൂടുതല്‍ ആരാധകരെ നേടി മുന്നോട്ട് പോവുകയാണ്.
ഭൂമികയ്യേറിയെന്നും അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നും ഭാര്യയെ കൊലപ്പെടുത്തിയെന്നും തുടങ്ങി നിരവധി ആരോപണങ്ങള്‍ ഇക്കാലയളവില്‍ ഗുരു നേരിട്ടു. ഏറ്റവും ഒടുവിലത്തെ ആരോപണമായിരുന്നു കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ ആലന്തുറൈ പൊലീസ് സ്റ്റേഷനില്‍ ആറ് പേരെ കാണാനില്ലെന്ന പരാതി രജിസ്റ്റര്‍ ചെയ്തതായി കോയമ്പത്തൂര്‍ പൊലീസ് സൂപ്രണ്ട് കെ.കാര്ത്തികേയന് പറയുന്നു. ഈ കേസുകളില്‍ പ്രതിസ്ഥാനത്ത് ഈഷ ഫൗണ്ടേഷനായിരുന്നു. ഇതില്‍ അഞ്ച് കേസിലും ഈഷ ഫൗണ്ടേഷന് ഇവരുടെ മരണത്തില്‍ യാതൊരു പങ്കുമില്ലെന്ന് തെളിഞ്ഞിരുന്നു. ആറാമത്തെ ഒരു കേസ് മാത്രം അന്വേഷണം നടന്നുവരികയാണ്.
കോയമ്പത്തൂരിലെ ഒരു അച്ഛന് നല്കിയ ആരോപണം. പ്രഫസറായ ഡോ.എസ്. കാമരാജായിരുന്നു പരാതിക്കാരന്. തന്റെ രണ്ട് പെണ്മക്കളായ ഗീത(42), ലത(39) എന്നിവരെ ഗുരു ജഗ്ഗിവാസുദേവ് തടങ്കലില്‍ വെച്ചിരിക്കുന്നു എന്നായിരുന്നു പരാതി. മദ്രാസ് ഹൈക്കോടതിയിലായിരുന്നു ഡോ.എസ്. കാമരാജ് കേസ് നല്‍കിയിരുന്നത്. ഈ കേസിന്റെ ഗൗരവം കാരണം സുപ്രീംകോടതി നേരിട്ട് ഇടപെട്ട് ഈ കേസ് കേള്‍ക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി ജഡ്ജിമാരായ ജെ.ബി. പര്‍ദ്ദിവാല, മനോജ് മിശ്ര എന്നിവര്‍ ഡോ.എസ്. കാമരാജിന്റെ രണ്ട് പെണ്‍കുട്ടികളായ ഗീത (42), ലത (39) എന്നിവരുമായി വീഡിയോകോളില്‍ നേരിട്ട് സംസാരിച്ചു. തങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് കോയമ്പത്തൂരിലെ ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ താമസിക്കുന്നതെന്നും ആരും തടങ്കലില്‍ വെച്ചിട്ടില്ലെന്നും പെണ്‍കുട്ടികള്‍ കോടതിയെ ബോധിപ്പിച്ചു. പെണ്‍കുട്ടികളുടെ അച്ഛന് ഡോ. എസ്. കാമരാജും വീഡിയോ കോളില്‍ സുപ്രീംകോടതി ജഡ്ജിമാര്‍ തന്റെ മക്കളുമായി സംസാരിക്കുന്നതിന് ദൃക്സാക്ഷിയായി.
ഇതോടെ ഇഷ ഫൗണ്ടേഷനില്‍ ഇനി പൊലീസ് പരിശോധന വേണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഉള്‍പ്പെടെയുള്ള മൂന്നംഗ സുപ്രിംകോടതി ബെഞ്ച് രണ്ടാഴ്ച മുന്‍പ് വിധി പുറപ്പെടുവിച്ചിരുന്നു. ഡോ.എസ്. കാമരാജിന്റെ മക്കളെക്കുറിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ നിജസ്ഥിതി അറിയാന്‍ ആശ്രമത്തില്‍ പരിശോധന നടത്താന്‍ മദ്രാസ് ഹൈക്കോടതി നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം സ്റ്റാലിന്റെ പൊലീസ് ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ കടന്നുകയറുകയായിരുന്നു. വലിയൊരു കുറ്റവാളിയും കുറ്റകൃത്യം നടക്കുന്ന ഇടവുമായി ജഗ്ഗിയും ഈഷ ഫൗണ്ടേഷനും മാധ്യമങ്ങളില്‍ നിറയുകയായിരുന്നു. ഏകദേശം അവസരം മുതലാക്കി സ്റ്റാലിന് സര്‍ക്കാര്‍ 150 പൊലീസുകാരെയാണ് ഇഷ ഫൗണ്ടേഷനിലേക്ക് അയച്ചത്.
ജഗ്ഗി വാസുദേവ് ഏതാണ്ട് ഒരു കൊടിയ കുറ്റവാളിയാണ് എന്ന പ്രതീതി ജനിപ്പിക്കുകയായിരുന്നു ഡിഎംകെ സര്‍ക്കാരിന്റെ പൊലീസ് നടപടിയുടെ ലക്ഷ്യമെന്ന് വ്യക്തം. ഇതോടെയാണ് സുപ്രീംകോടതി അവരുടെ അധികാരം ഉപയോഗിച്ച് മദ്രാസ് ഹൈക്കോടതിയില്‍ പരിഗണനയിലിരിക്കുന്ന ഡോ.എസ്. കാമരാജിന്റെ ഹേബിയസ് കോര്‍പസ് ഹര്‍ജി നേരിട്ട് വാദം കേള്‍ക്കാന്‍ എടുത്തത്. അതിന്റെ അടിസ്ഥാനത്തിലാണ് കേസിന്റെ നിജസ്ഥിതി അറിയാന്‍ അച്ഛന് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ ബലംപ്രയോഗിച്ച് തടഞ്ഞു വെച്ചതായി ആരോപിക്കപ്പെട്ട പെണ്‍കുട്ടികളുമായി നേരിട്ട് സംസാരിച്ചത്. പരാതി വ്യാജമാണെന്ന് ബോധ്യപ്പെട്ടതോടെയാണ് ഇനി മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം നടന്നുവരുന്ന ആശ്രമത്തിലെ പൊലീസ് വേട്ട നിര്‍ത്തിവെയ്ക്കാന്‍ സുപ്രീംകോടതി മൂന്നംഗ ബെഞ്ച് ഉത്തരവിട്ടത്.
മുകുള്‍ രോഹ്തഗിയാണ് ഇഷ ഫൗണ്ടേഷന് വേണ്ടി സുപ്രീംകോടതിയില്‍ വാദിച്ചത്. ഈ രണ്ടു പെണ്‍കുട്ടികളും യഥാക്രമം 24ഉം 27ഉം വയസ്സുള്ളപ്പോള്‍ സ്വന്തം ഇഷ്ടപ്രകാരം ഇഷ ഫൗണ്ടേഷനില്‍ ചേര്‍ന്നവരാണ്. അവരെ ആരും ബലംപ്രയോഗിച്ച് ആശ്രമത്തില്‍ തടങ്കലില്‍ വെച്ചിട്ടില്ലെന്ന് മുകുള്‍ രോഹ്തഗി വാദിച്ചു. പൊതുപരിപാടികളില്‍ വരെ ഈ പെണ്‍കുട്ടികള്‍ പങ്കെടുത്തിട്ടുണ്ടെന്നും മുകുള്‍ രോഹ്തഗി വാദിച്ചു. കോടതി ഇവരോട് സംസാരിച്ചെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് അവര്‍ ആശ്രമത്തില്‍ കഴിയുന്നതെന്ന് മനസ്സിലായെന്നും മുകുള്‍ രോഹ്തഗി വാദിച്ചു. ഈ വാദം സുപ്രീംകോടതി സ്വീകരിച്ചു. മക്കളുടെ വിശ്വാം ആര്‍ജിക്കാന്‍ ശ്രമിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അച്ഛന് ഡോ. കാമരാജിനെ ഉപദേശിച്ചു. “ചുമരെഴുത്ത് താങ്കള്‍ക്ക് കാണാവുന്നതേയുള്ളൂ”-ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.
സുപ്രീംകോടതി നേരിട്ട് ഇടപെട്ട് കാമരാജിന്റെ രണ്ട് പെണ്മക്കളുമായി നേരിട്ട് വീഡിയോകോളില്‍ ചെന്ന് നിജസ്ഥിതി തേടിയത്. പെണ്‍കുട്ടികള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ആശ്രമത്തില്‍ താമസിക്കുന്നതെന്ന് വെളിവായതോടെ സുപീംകോടതി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ഉള്‍പ്പെടെയുള്ള മൂന്നംഗ ബെഞ്ച് ആശ്രമത്തിന് നേരെയുള്ള പൊലീസ് അതിക്രമം നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിട്ടത്. . ഇപ്പോള്‍ തമിഴ്നാട് പൊലീസ് സുപ്രീംകോടതിയില്‍ നല്കിയ അന്വേഷണറിപ്പോര്‍ട്ടിലും ആശ്രമത്തില്‍ ഒരു അതിക്രമവും നടക്കുന്നില്ലെന്നാണ് കണ്ടെത്തല്‍. ഈ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി ഡോ. കാമരാജിന്റെ കേസ് തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: