Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഗ്നിപരീക്ഷ ജയിച്ച് ഗുരു ജഗ്ഗി വാസുദേവ് ; വേട്ടയാടാനുള്ള നീക്കം പൊളിഞ്ഞു; പെണ്‍കുട്ടികള്‍ സ്വന്തം ഇഷ്ടപ്രകാരം ആശ്രമത്തില്‍; കേസ് സുപ്രീംകോടതി തള്ളി

കുറച്ചുകാലമായി ഡിഎംകെയും ഒരു ന്യൂനപക്ഷ മതസ്ഥാപനങ്ങളും ജിഹാദികളും കമ്മികളും ചേര്‍ന്ന് ഗുരു ജഗ്ഗിവാസുദേവിനെയും അദ്ദേഹത്തിന്റെ ഇഷ ഫൗണ്ടേഷനെയും വേട്ടയാടാന്‍ നടത്തിയ ശ്രമം പൊളിഞ്ഞു. ഏറ്റവുമൊടുവില്‍ തന്റെ രണ്ട് പെണ്‍മക്കളെ ആശ്രമത്തില്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്ന കോയമ്പത്തൂര്‍ സ്വദേശിയായ അച്ഛന്‍ സുപ്രീംകോടതിയില്‍ നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്നും രണ്ട് പെണ്‍കുട്ടികളും സ്വന്തം ഇഷ്ടപ്രകാരമാണ് ആശ്രമത്തില്‍ ജീവിച്ചുവരുന്നതെന്നും തമിഴ്നാട് പൊലീസ് തന്നെ റിപ്പോര്‍ട്ട് നല്‍കിയതോടെ സുപ്രീംകോടതി ഈ കേസ് തള്ളി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2024, 04:55 pm IST
in India

ചെന്നൈ: കുറച്ചുകാലമായി ഡിഎംകെയും ഒരു ന്യൂനപക്ഷ മതസ്ഥാപനങ്ങളും ജിഹാദികളും കമ്മികളും ചേര്‍ന്ന് ഗുരു ജഗ്ഗിവാസുദേവിനെയും അദ്ദേഹത്തിന്റെ ഇഷ ഫൗണ്ടേഷനെയും വേട്ടയാടാന്‍ നടത്തിയ ശ്രമം പൊളിഞ്ഞു. ഏറ്റവുമൊടുവില്‍ തന്റെ രണ്ട് പെണ്‍മക്കളെ ആശ്രമത്തില്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്ന കോയമ്പത്തൂര്‍ സ്വദേശിയായ അച്ഛന്‍ സുപ്രീംകോടതിയില്‍ നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്നും രണ്ട് പെണ്‍കുട്ടികളും സ്വന്തം ഇഷ്ടപ്രകാരമാണ് ആശ്രമത്തില്‍ ജീവിച്ചുവരുന്നതെന്നും തമിഴ്നാട് പൊലീസ് തന്നെ റിപ്പോര്‍ട്ട് നല്‍കിയതോടെ സുപ്രീംകോടതി ഈ കേസ് തള്ളി. അങ്ങിനെ ഒടുവിലത്തെ അഗ്നിപരീക്ഷയിലും ഗുരു ജഗ്ഗി വാസുദേവ് വിജയിച്ചു. .ജഗ്ഗിവാസുദേവ് സ്വന്തം മകളായ രാധേയെ നല്ല നിലയില്‍ വിവാഹം കഴിച്ചയപ്പിച്ചുവെങ്കിലും തന്റെ രണ്ടു മക്കളെയും സന്യാസ ജീവിതത്തില്‍ തളച്ചിട്ടിരിക്കുകയാണ്. ഇത് അദ്ദേഹത്തിന്റെ സ്വാര്‍ത്ഥതയാണെന്നും ഡോ. കാമരാജ് വാദിച്ചിരുന്നു. ഈ വാദത്തിലും കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി തള്ളി.

തന്റെ അനന്യമായ ആത്മീയശേഷിയും പ്രഭാഷണ, സംവാദ മികവും കാരണം ലോകമെമ്പാടും ആരാധകരെയും ഭക്തരെയും നേടുന്ന ദാര്‍ശനികനാണ് ഗുരു ജഗ്ഗി വാസുദേവ്. അദ്ദേഹത്തെ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി താറടിക്കാന്‍ ശ്രമം നടന്നുവരികയാണ്. കോയമ്പത്തൂരില്‍ അദ്ദേഹം സ്ഥാപിച്ച വലിയ ആശ്രമത്തിനെതിരെ തൊട്ടടുത്തുള്ള ഒരു ന്യൂനപക്ഷ മതസ്ഥാപനം കടുത്ത എതിര്‍പ്പുയര്‍ത്തിയിരുന്നു. ഇവര്‍ ഡിഎംകെയില്‍ ഉള്ള രാഷ്‌ട്രീയസ്വാധീനം ഉപയോഗിച്ചാണ് ഗുരു ജഗ്ഗി വാസുദേവിനെ വേട്ടയാടുന്നത്. പക്ഷെ ഗുരു ജഗ്ഗിവാസുവേദിനെതിരെ തൊടുക്കുന്ന ആരോപണ ശരങ്ങളെല്ലാം ഒടിഞ്ഞുവീഴുന്നു. അദ്ദേഹം കൂടുതല്‍ ആരാധകരെ നേടി മുന്നോട്ട് പോവുകയാണ്.

ഭൂമികയ്യേറിയെന്നും അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നും ഭാര്യയെ കൊലപ്പെടുത്തിയെന്നും തുടങ്ങി നിരവധി ആരോപണങ്ങള്‍ ഇക്കാലയളവില്‍ ഗുരു നേരിട്ടു. ഏറ്റവും ഒടുവിലത്തെ ആരോപണമായിരുന്നു കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ ആലന്തുറൈ പൊലീസ് സ്റ്റേഷനില്‍ ആറ് പേരെ കാണാനില്ലെന്ന പരാതി രജിസ്റ്റര്‍ ചെയ്തതായി കോയമ്പത്തൂര്‍ പൊലീസ് സൂപ്രണ്ട് കെ.കാര്‍ത്തികേയന്‍ പറയുന്നു. ഈ കേസുകളില്‍ പ്രതിസ്ഥാനത്ത് ഈഷ ഫൗണ്ടേഷനായിരുന്നു. ഇതില്‍ അഞ്ച് കേസിലും ഈഷ ഫൗണ്ടേഷന് ഇവരുടെ മരണത്തില്‍ യാതൊരു പങ്കുമില്ലെന്ന് തെളിഞ്ഞിരുന്നു. ആറാമത്തെ ഒരു കേസ് മാത്രം അന്വേഷണം നടന്നുവരികയാണ്.

കോയമ്പത്തൂരിലെ ഒരു അച്ഛന്‍ നല്‍കിയ ആരോപണം. പ്രഫസറായ ഡോ.എസ്. കാമരാജായിരുന്നു പരാതിക്കാരന്‍. തന്റെ രണ്ട് പെണ്‍മക്കളായ ഗീത(42), ലത(39) എന്നിവരെ ഗുരു ജഗ്ഗിവാസുദേവ് തടങ്കലില്‍ വെച്ചിരിക്കുന്നു എന്നായിരുന്നു പരാതി. മദ്രാസ് ഹൈക്കോടതിയിലായിരുന്നു ഡോ.എസ്. കാമരാജ് കേസ് നല്‍കിയിരുന്നത്. ഈ കേസിന്റെ ഗൗരവം കാരണം സുപ്രീംകോടതി നേരിട്ട് ഇടപെട്ട് ഈ കേസ് കേള്‍ക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി ജഡ്ജിമാരായ ജെ.ബി. പര്‍ദ്ദിവാല, മനോജ് മിശ്ര എന്നിവര്‍ ഡോ.എസ്. കാമരാജിന്റെ രണ്ട് പെണ്‍കുട്ടികളായ ഗീത (42), ലത (39) എന്നിവരുമായി വീഡിയോകോളില്‍ നേരിട്ട് സംസാരിച്ചു. തങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് കോയമ്പത്തൂരിലെ ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ താമസിക്കുന്നതെന്നും ആരും തടങ്കലില്‍ വെച്ചിട്ടില്ലെന്നും പെണ്‍കുട്ടികള്‍ കോടതിയെ ബോധിപ്പിച്ചു. പെണ്‍കുട്ടികളുടെ അച്ഛന്‍ ഡോ. എസ്. കാമരാജും വീഡിയോ കോളില്‍ സുപ്രീംകോടതി ജഡ്ജിമാര്‍ തന്റെ മക്കളുമായി സംസാരിക്കുന്നതിന് ദൃക്സാക്ഷിയായി.

ഇതോടെ ഇഷ ഫൗണ്ടേഷനില്‍ ഇനി പൊലീസ് പരിശോധന വേണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഉള്‍പ്പെടെയുള്ള മൂന്നംഗ സുപ്രിംകോടതി ബെഞ്ച് രണ്ടാഴ്ച മുന്‍പ് വിധി പുറപ്പെടുവിച്ചിരുന്നു. ഡോ.എസ്. കാമരാജിന്റെ മക്കളെക്കുറിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ നിജസ്ഥിതി അറിയാന്‍ ആശ്രമത്തില്‍ പരിശോധന നടത്താന്‍ മദ്രാസ് ഹൈക്കോടതി നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം സ്റ്റാലിന്റെ പൊലീസ് ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ കടന്നുകയറുകയായിരുന്നു. വലിയൊരു കുറ്റവാളിയും കുറ്റകൃത്യം നടക്കുന്ന ഇടവുമായി ജഗ്ഗിയും ഈഷ ഫൗണ്ടേഷനും മാധ്യമങ്ങളില്‍ നിറയുകയായിരുന്നു. ഏകദേശം അവസരം മുതലാക്കി സ്റ്റാലിന്‍ സര്‍ക്കാര്‍ 150 പൊലീസുകാരെയാണ് ഇഷ ഫൗണ്ടേഷനിലേക്ക് അയച്ചത്.

ജഗ്ഗി വാസുദേവ് ഏതാണ്ട് ഒരു കൊടിയ കുറ്റവാളിയാണ് എന്ന പ്രതീതി ജനിപ്പിക്കുകയായിരുന്നു ഡിഎംകെ സര്‍ക്കാരിന്റെ പൊലീസ് നടപടിയുടെ ലക്ഷ്യമെന്ന് വ്യക്തം. ഇതോടെയാണ് സുപ്രീംകോടതി അവരുടെ അധികാരം ഉപയോഗിച്ച് മദ്രാസ് ഹൈക്കോടതിയില്‍ പരിഗണനയിലിരിക്കുന്ന ഡോ.എസ്. കാമരാജിന്റെ ഹേബിയസ് കോര്‍പസ് ഹര്‍ജി നേരിട്ട് വാദം കേള്‍ക്കാന്‍ എടുത്തത്. അതിന്റെ അടിസ്ഥാനത്തിലാണ് കേസിന്റെ നിജസ്ഥിതി അറിയാന്‍ അച്ഛന്‍ സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ ബലംപ്രയോഗിച്ച് തടഞ്ഞു വെച്ചതായി ആരോപിക്കപ്പെട്ട പെണ്‍കുട്ടികളുമായി നേരിട്ട് സംസാരിച്ചത്. പരാതി വ്യാജമാണെന്ന് ബോധ്യപ്പെട്ടതോടെയാണ് ഇനി മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം നടന്നുവരുന്ന ആശ്രമത്തിലെ പൊലീസ് വേട്ട നിര്‍ത്തിവെയ്‌ക്കാന്‍ സുപ്രീംകോടതി മൂന്നംഗ ബെ‍ഞ്ച് ഉത്തരവിട്ടത്.

മുകുള്‍ രോഹ്തഗിയാണ് ഇഷ ഫൗണ്ടേഷന് വേണ്ടി സുപ്രീംകോടതിയില്‍ വാദിച്ചത്. ഈ രണ്ടു പെണ്‍കുട്ടികളും യഥാക്രമം 24ഉം 27ഉം വയസ്സുള്ളപ്പോള്‍ സ്വന്തം ഇഷ്ടപ്രകാരം ഇഷ ഫൗണ്ടേഷനില്‍ ചേര്‍ന്നവരാണ്. അവരെ ആരും ബലംപ്രയോഗിച്ച് ആശ്രമത്തില്‍ തടങ്കലില്‍ വെച്ചിട്ടില്ലെന്ന് മുകുള്‍ രോഹ്തഗി വാദിച്ചു. പൊതുപരിപാടികളില്‍ വരെ ഈ പെണ്‍കുട്ടികള്‍ പങ്കെടുത്തിട്ടുണ്ടെന്നും മുകുള്‍ രോഹ്തഗി വാദിച്ചു. കോടതി ഇവരോട് സംസാരിച്ചെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് അവര്‍ ആശ്രമത്തില്‍ കഴിയുന്നതെന്ന് മനസ്സിലായെന്നും മുകുള്‍ രോഹ്തഗി വാദിച്ചു. ഈ വാദം സുപ്രീംകോടതി സ്വീകരിച്ചു. മക്കളുടെ വിശ്വാം ആര്‍ജിക്കാന്‍ ശ്രമിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അച്ഛന്‍ ഡോ. കാമരാജിനെ ഉപദേശിച്ചു. “ചുമരെഴുത്ത് താങ്കള്‍ക്ക് കാണാവുന്നതേയുള്ളൂ”-ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.

സുപ്രീംകോടതി നേരിട്ട് ഇടപെട്ട് കാമരാജിന്റെ രണ്ട് പെണ്‍മക്കളുമായി നേരിട്ട് വീഡിയോകോളില്‍ ചെന്ന് നിജസ്ഥിതി തേടിയത്. പെണ്‍കുട്ടികള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ആശ്രമത്തില്‍ താമസിക്കുന്നതെന്ന് വെളിവായതോടെ സുപീംകോടതി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ഉള്‍പ്പെടെയുള്ള മൂന്നംഗ ബെഞ്ച് ആശ്രമത്തിന് നേരെയുള്ള പൊലീസ് അതിക്രമം നിര്‍ത്തിവെയ്‌ക്കാ‍ന്‍ ഉത്തരവിട്ടത്. . ഇപ്പോള്‍ തമിഴ്നാട് പൊലീസ് സുപ്രീംകോടതിയില്‍ നല്‍കിയ അന്വേഷണറിപ്പോര്‍ട്ടിലും ആശ്രമത്തില്‍ ഒരു അതിക്രമവും നടക്കുന്നില്ലെന്നാണ് കണ്ടെത്തല്‍. ഈ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി ഡോ. കാമരാജിന്റെ കേസ് തള്ളിയത്.

Tags: supremecourtDMKChandrachudMKStalinJaggiVasudevIshafoundationGuruJaggiVasudev
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

Kerala

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

India

സ്റ്റാലിന്റെ വടക്കേ ഇന്ത്യൻ വിരോധം അവസാനിക്കുന്നില്ല : വീണ്ടും ഹിന്ദിക്കെതിരെ വിദ്വേഷ പ്രസ്താവനയുമായി തമിഴ്നാട് മുഖ്യമന്ത്രി 

India

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.