ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ വീണ്ടും ട്രെയിൻ അട്ടിമറിക്കാൻ ശ്രമം . കാത്‌ഗോഡാമിൽ നിന്ന് ഡെറാഡൂണിലേക്ക് വരികയായിരുന്ന 14119 ഡെറാഡൂൺ എക്‌സ്പ്രസ്സാണ് ട്രാക്കിൽ വച്ചിരുന്ന 15 അടി നീളമുള്ള ഇരുമ്പ് കമ്പിയിൽ തട്ടി നിന്നത് . എഞ്ചിനടിയിൽ വലിയ ശബ്ദവും തീപ്പൊരിയും ഉയർന്നതോടെ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ഇട്ട് ട്രെയിൻ നിർത്തുകയായിരുന്നു.
വ്യാഴാഴ്ച പുലർച്ചെ നാലരയ്‌ക്ക് ഡെറാഡൂണിലേക്ക് വരികയായിരുന്നു ഡെറാഡൂൺ എക്സ്പ്രസ്. ദോയ്‌വാലയ്‌ക്കും ഹരാവാലയ്‌ക്കും ഇടയിൽ ട്രെയിൻ എത്തിയപ്പോൾ ലോക്കോ പൈലറ്റ് അനൂജ് ഗാർഗ് എഞ്ചിനടിയിൽ വലിയ ശബ്ദം കേട്ടു. അപകടം മനസ്സിലാക്കിയ ഉടൻ എമർജൻസി ബ്രേക്ക് അമർത്തി ട്രെയിൻ നിർത്തി. സഹായിയുമായി ഇറങ്ങിയപ്പോഴാണ് എൻജിനിനടിയിൽ 15 അടിയോളം നീളമുള്ള കമ്പി കണ്ടത് .
ലോക്കോ പൈലറ്റ് തന്നെയാണ് ഇവ നീക്കം ചെയ്തത് . തുടർന്ന് ഒരു തീവണ്ടി സുരക്ഷിതമായി ഡെറാഡൂൺ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു. സംഭവം ആർപിഎഫും , ദോയ്‌വാല പോലീസും അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: