കൊല്ലം: ഡോ. വന്ദനദാസിന്റെ കൊലപാതക കേസില്‍ ഒന്നാം സാക്ഷിയായ ഡോ. മുഹമദ് ഷിബിന്റെ സാക്ഷിവിസ്താരം 30ലേക്ക് മാറ്റി. കേസില്‍ പ്രതിയായ സന്ദീപിന്റെ മാനസിക നില പരിശോധിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചിരുന്നു. എന്നാല്‍ അത് ഇതുവരെ നടപ്പായില്ല.
ഇത് നടപ്പാക്കാതെ വന്നതോടെയാണ് കേസിലെ ഒന്നാം സാക്ഷിയുടെ വിസ്താരം കൊല്ലം ജില്ലാ സെഷൻസ് കോടതി മാറ്റിവച്ചത്. കോട്ടയം മുട്ടുചിറ നമ്ബിച്ചിറക്കാലായില്‍ (കാളിപറമ്പ് ) കെ.ജി.മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളായിരുന്നു വന്ദന.
കൊല്ലം അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസ് ആൻഡ് റിസർച് സെന്ററിലെ എംബിബിഎസ് പഠനത്തിനുശേഷം ഹൗസ് സർജനായി സേവനമനുഷ്ഠിക്കവേയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടിക്കിടെ കുത്തേറ്റ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: