പട്ന ; പാമ്പ് കടിച്ചതിന് ചികിത്സ തേടി ആശുപത്രിയിലേയ്‌ക്ക് കയറി വന്ന ആളിനെ കണ്ട് ഡോക്ടർമാർ ഒന്ന് ഞെട്ടി , കാരണം തോളിൽ ഉണ്ടായിരുന്നത് ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പുകളിൽ ഒന്നായ റസ്സൽസ് വൈപ്പറാണ് .ബീഹാറിലെ ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിച്ചമച്ച ആശുപത്രിയിലാണ് സംഭവം.
ചൊവ്വാഴ്‌ച്ച രാത്രിയാണ് ബീഹാറിലെ ഭഗൽപൂരിലെ മീരാചക് സ്വദേശിയായ പ്രകാശ് മണ്ഡലിനെ (48) പാമ്പ് കടിച്ചത്. ഉറക്കത്തിലായിരുന്നുവെങ്കിലും പ്രകാശ് ചാടി ഉണർന്ന് ലൈറ്റ് ഇട്ട് നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടത്. പ്രകാശ് ഒരുവിധം പാമ്പിനെ പിടികൂടി നേരെ ആശുപത്രിയിലെത്തി. കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു. രോഗിയുടെ കയ്യിൽ പാമ്പിനെ കണ്ട് ആശുപത്രി ജീവനക്കാരും രോഗികളും പരിഭ്രാന്തരായി.
വിവരം അറിഞ്ഞതോടെ പ്രകാശിനെ ട്രോളിയിൽ കിടത്തി വാർഡിലേക്ക് കൊണ്ടുപോയി. എന്നിട്ടും അയാൾ പാമ്പിനെ വിട്ട് കളഞ്ഞില്ല . തുടർന്ന് പാമ്പിനെ കണ്ട ഡോക്ടർ അതിന്റേതായ കുത്തിവയ്‌പ്പ് നൽകി. പിന്നീട് ഡോക്ടറിന്റെ നിർദേശപ്രകാരം പ്രകാശിന്റെ വീട്ടുകാർ പാമ്പിനെ ചാക്കിൽ കയറ്റി ആശുപത്രി വളപ്പിൽ സൂക്ഷിച്ചു. പ്രകാശിന്റെ ചികിത്സ തുടരുകയാണെന്ന് മെഡിക്കൽ ഓഫീസർ വീരമണി പറഞ്ഞു. പാമ്പിനെ കുറിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരെയും അറിയിച്ചു.
ദക്ഷിണേഷ്യയിൽ കാണപ്പെടുന്ന വൈപെരിഡേ ജനുസ്സിലെ ഉഗ്രവിഷമുള്ള പാമ്പാണ് റസ്സൽസ് വൈപ്പർ. അണലി വിഭാഗത്തില്‍പ്പെട്ട ഇത് പാട്രിക് റസ്സലിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ നാല് പാമ്പുകളിൽ ഒന്നാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: