പനാജി: രണ്ട് ദിവസത്തെ ‘സാഗർ കവച്’ തീരദേശ സുരക്ഷാ അഭ്യാസം ബുധനാഴ്ച ആരംഭിച്ചതായി കോസ്റ്റ് ഗാർഡ് അറിയിച്ചു. മഹാരാഷ്‌ട്ര, ഗോവ തീരങ്ങളിലാണ് അഭ്യാസം നടത്തുന്നത്.
ഇന്ത്യൻ നേവി, കസ്റ്റംസ്, തീരദേശ പോലീസ്, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ്, മോർമുഗാവോ തുറമുഖ അതോറിറ്റി, ഗോവ ഫിഷറീസ്, എന്നിവയുമായി സഹകരിച്ചാണ് കോസ്റ്റ് ഗാർഡ് അഭ്യാസം നടത്തുന്നത്.
രാജ്യത്തിന്റെ സമുദ്ര താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സുരക്ഷാ ഭീഷണികളോടുള്ള ഏജൻസികളുടെ കൂട്ടായ പ്രതികരണം പരിശോധിക്കുന്നതിനുമായിട്ടാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഗോവയുടെയും മഹാരാഷ്‌ട്രയുടെയും തീരത്ത് അഭ്യാസം നടത്തിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
നുഴഞ്ഞുകയറ്റം, കള്ളക്കടത്ത്, കടൽക്കൊള്ള, പ്രകൃതി ദുരന്തങ്ങൾ തുടങ്ങിയ സമുദ്ര സുരക്ഷാ ഭീഷണികളെ നേരിടുന്ന രീതിയിലായിരിക്കും അഭ്യാസപ്രകടനങ്ങളെന്ന് സേന വ്യക്തമാക്കിയിട്ടുണ്ട്. ഒരു ഏകീകൃത തീരദേശ സുരക്ഷാ ആശയവിനിമയ പദ്ധതി രൂപീകരിക്കുന്നതിന് ഈ അഭ്യാസം ലക്ഷ്യമിടുന്നതായും സേന അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: