- വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://recruitment.itbpolice.nic.in- ല്‍
- വംബര്‍ 6 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
- യോഗ്യത: എസ്എസ്എല്‍സി/തത്തുല്യം, ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടാകണം
- പ്രായപരിധി 21-27 വയസ്; മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്‌നസ് ഉണ്ടായിരിക്കണം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്തോ-തിബറ്റന്‍ ബോര്‍ഡര്‍ പോലീസ് സേനയില്‍ കോണ്‍സ്റ്റബിള്‍ (ഡ്രൈവര്‍)മാരെ നിയമിക്കുന്നതിന് ഭാരതീയരായ പു
രുഷന്മാരില്‍നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. ജനറല്‍ സെന്‍ട്രല്‍ സര്‍വ്വീസ് ഗ്രൂപ്പ് സി നോണ്‍ ഗസറ്റഡ് തസ്തികയാണിത്. ശമ്പള നിരക്ക് 21700-69100 രൂപ. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഇന്ത്യയിലെവിടെയും പുറത്തും സേവനമനുഷ്ഠിക്കാന്‍ ബാധ്യസ്ഥമാണ്.
ആകെ ഒഴിവുകള്‍ 545 (ജനറല്‍ 209, എസ്‌സി 77, എസ്ടി 40, ഒബിസി നോണ്‍ ക്രീമിലെയര്‍ 164, ഇഡബ്ല്യുഎസ് 55). ഒഴിവുകള്‍ താല്‍ക്കാലികമാണെങ്കിലും സ്ഥിരപ്പെടുത്തിക്കിട്ടാവുന്നതാണ്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://recruitment.itbpolice.nic.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
യോഗ്യത: എസ്എസ്എല്‍സി/തത്തുല്യ ബോര്‍ഡ് പരീക്ഷ പാസായിരിക്കണം. പ്രാബല്യത്തിലുള്ള ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സുണ്ടായിരിക്കണം. പ്രായപരിധി 21-27 വയസ്. നിയമാനുസൃത വയസ്സിളവ് ലഭിക്കും. മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്‌നസുണ്ടായിരിക്കണം.
അപേക്ഷാ ഫീസ് 100 രൂപ. എസ്‌സി/എസ്ടി/വിമുക്തഭടന്മാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല. നവംബര്‍ 6 വരെ നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി അപേക്ഷിക്കാം.
സെലക്ഷന്‍: കായികക്ഷമതാ പരീക്ഷ, ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ്, എഴുത്തുപരീക്ഷ, പ്രാക്ടിക്കല്‍ (സ്‌കില്‍) ടെസ്റ്റ്, സര്‍ട്ടിഫിക്കറ്റ് പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: