ഒട്ടാവ : വീണ്ടും വിവാദ പ്രസ്താവനയുമായി കാനഡയിലെ ന്യൂ ഡെമോക്രാറ്റിക് പാർട്ടി (എൻഡിപി) നേതാവ് ജഗ്മീത് സിംഗ് . കാനഡയിൽ ആർഎസ്എസിന്റെ പ്രവർത്തനം നിരോധിക്കണം എന്നും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നുമാണ് ജഗ്മീത് സിംഗിന്റെ പുതിയ ആവശ്യം .
കാനഡയിൽ രാഷ്ട്രീയ സ്വയംസേവക് സംഘിന് (ആർഎസ്എസ്) സാമ്പത്തിക ഉപരോധവും ഏർപ്പെടുത്താൻ സർക്കാരിനോട് ജഗ്മീത് സിംഗ് ആവശ്യപ്പെട്ടിട്ടുണ്ട്.പത്രസമ്മേളനത്തിലാണ് അദ്ദേഹം ആർഎസ്എസിനെ നിരോധിക്കണമെന്ന ആവശ്യം ഉന്നയിച്ചത് . കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര പിരിമുറുക്കം രൂക്ഷമാകുന്നതിനിടയിലാണ്, സിംഗിന്റെ ഈ ആവശ്യങ്ങൾ . ഇന്ത്യയ്ക്കെതിരെ നയതന്ത്ര ഉപരോധം ഏർപ്പെടുത്തണമെന്നും സിംഗ് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: