ന്യൂദല്‍ഹി: ലോക് സഭാ തെരഞ്ഞെടുപ്പില്‍ മോദി മൂന്നാമതും ജയിച്ച ഉടന്‍ രാഹുല്‍ ഗാന്ധിയെ യുഎസിലേക്ക് വിളിപ്പിച്ചത് വിവിധ എന്‍ജിഒ സംഘങ്ങളാണ്. അവിടെ രാഹുല്‍ ഗാന്ധി പ്രസംഗിച്ചത് ഖലിസ്താന്‍ വാദികള്‍ക്ക് വേണ്ടിയാണ്. ഖലിസ്ഥാന്‍ വാദികളെ പ്രീണിപ്പിക്കുന്ന തരത്തില്‍ ഇന്ത്യയില്‍ സിഖുകാര്‍ക്ക് തലപ്പാവും ഖഡയും (പരമ്പരാഗത വള) ധരിച്ച് ഗുരുദ്വാരകളില്‍ പോകാന്‍ കഴിയുന്നില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. ഇന്ത്യയിലെ സിഖുകാരുടെയും ഇന്ത്യയ്‌ക്ക് പുറത്തുള്ള ഖലിസ്ഥാന്‍ വാദികളേയും സന്തോഷിപ്പിക്കുന്ന ഈ പ്രസംഗം കൃത്യമായ അജണ്ടയുടെ ഭാഗമായിരുന്നു.
അധികം വൈകാതെ ഇതാ കാനഡയില്‍ നിന്നും അടുത്ത ഖലിസ്ഥാന്‍ തലവേദന എത്തിയിരിക്കുന്നു. കാനഡയിലെ ഖലിസ്ഥാന്‍ വാദികളെ വെടിവെച്ച് കൊല്ലാന്‍ മോദി സര്‍ക്കാര്‍ ലോറന്‍സ് ബിഷ്ണോയി എന്ന ഗുണ്ടാത്തലവനെ നിയോഗിച്ചു എന്ന രീതിയില്‍ ആണ് കാനഡയില്‍ വാദം ഉയരുന്നത്. ജനാധിപത്യ രീതിയില്‍ മോദിയെ തോല്‍പിക്കാനാവില്ലെന്ന് കരുതിയവര്‍ കലാപത്തിലൂടെ താഴെയിറക്കാന്‍ കോപ്പുകൂട്ടുകയാണെന്ന് റിപ്പബ്ലിക്ക് ടിവി ചാനലിന്റെ എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമി പറയുന്നു.
ഖലിസ്ഥാന്‍ വാദികളെ കലാപത്തിന് പ്രേരിപ്പിക്കുക എന്നത് തന്നെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ യുഎസ് പ്രസംഗത്തിന്റെ ലക്ഷ്യം. അതിന്റെ തുടര്‍ച്ചയാണ് കാനഡയില്‍ നിന്നുള്ള ആരോപണം. ഇന്ത്യയെ തുണ്ടം തുണ്ടമാക്കുന്ന വിധത്തില്‍ പലയിടത്തും കലാപങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ഖലിസ്ഥാന്‍ സംഘടനയായ സിഖ് സ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയുടെ നേതാവ് ഗുര്‍ പത് വന്ത് സിങ്ങ് പന്നുന്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നത്.
മോദി സര്‍ക്കാരിനെ തെരഞ്ഞെടുപ്പ് രീതിയിലൂടെ താഴെയിറക്കാന്‍ കഴിയില്ലെന്ന് വന്നതോടെ അട്ടിമറിയിലൂടെ താഴെയിറക്കാനുള്ള ഗൂഢശ്രമങ്ങള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അധോലോക നായകനായ ലോറന്‍സ് ബിഷ്ണോയിയെ മോദി സര്‍ക്കാരിന്റെ വാടക ഗുണ്ടയായി അവതരിപ്പിക്കുന്നത് പുതിയൊരു കഥ സൃഷ്ടിച്ചെടുക്കുന്നതിന്റെ ഭാഗം തന്നെയാണ്. ഹിന്ദുവായ ഗുണ്ടയെ അന്യമതസ്ഥരെ വധിക്കാന്‍ മോദി സര്‍ക്കാര്‍ ഇറക്കുന്നു എന്ന രീതിയിലുള്ള വ്യാജപ്രചാരണത്തിലൂടെ മോദിയുടെ പ്രതിച്ഛായ തകര്‍ക്കുകയാണ് ലക്ഷ്യം. ഇന്ത്യയില്‍ മോദി സര്‍ക്കാരിനെതിരെ നിരന്തരം പ്രസംഗിക്കുന്ന, സ്റ്റാന്‍ഡപ് കൊമേഡിയന്‍ മുനവര്‍ ഫറൂഖിയെ ലോറന്‍സ് ബിഷ്ണോയിയുടെ ഗുണ്ടകള്‍ വധിക്കാന്‍ വേണ്ടി പിന്തുടര്‍ന്നു എന്നും വാര്‍ത്തകള്‍ പരക്കുന്നു. അതുപോലെ ബാബാ സിദ്ദിഖി എന്ന എന്‍സിപി നേതാവിനെ വെടിവെച്ച് കൊന്നതും ലോറന്‍സ് ബിഷ്ണോയിയുടെ സംഘമാണെന്നും വാര്‍ത്ത വന്നിരിക്കുന്നു. ഇനി നടന്‍ സല്‍മാന്‍ ഖാനെയും ലോറന്‍സ് ബിഷ്ണോയി സംഘം വധിക്കുമെന്നും വാര്‍ത്തകള്‍ വരുന്നു. എല്ലാം ഒരേ സമയത്താണ് പുറത്തുവരുന്നത്. ഒരു കഥയിലെ ആസൂത്രണം പോലെ. ഇന്ത്യയിലെ രണ്ട് ബിജെപി നേതാക്കളായ മോദിയേയും യോഗിയേയും വ്യാജകഥാ സൃഷ്ടികള്‍ പ്രചരിപ്പിക്കുക വഴി പ്രതിച്ഛായ തകര്‍ത്ത് താഴെ ഇറക്കുക എന്ന പഴയ ടൂള്‍കിറ്റ് അമേരിക്കയില്‍ വേരുകളുള്ള എന്‍ജിഒകള്‍ തുടരുക തന്നെയാണെന്ന് വിശ്വസിക്കേണ്ടിവരുന്ന രീതിയിലാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്.
ചെറിയ രാജ്യങ്ങളിലെ ഭരണകൂടങ്ങളെ അട്ടിമറിക്കുന്ന സമ്പന്നരുടെയും എന്‍ജികളുടെയും യുഎസ് ഉള്‍പ്പെടെയുള്ള ചില ഭരണാധികാരികളുടെ ഗ്രൂപ്പുകളും എല്ലാം ചേര്‍ന്ന് ശ്രമിക്കുന്ന രീതി പുതുമയല്ല. മുല്ലപ്പൂ വിപ്ലവം എന്ന പേരില്‍ അറിയപ്പെടുന്ന ലെബനനില്‍ ഉള്‍പ്പെടെ ഭരണമാറ്റം നടത്തിയ അട്ടിമറി ഇതിന്റെ ഭാഗമായിരുന്നു. ഇവിടെയെല്ലാം ഈ അതിശക്ത ഗ്രൂപ്പിന്റെ ദല്ലാള്‍മാരെ പകരം ഭരണാധികാരികളാക്കി വെയ്‌ക്കും. ഇതോടെ ഈ ഗ്രൂപ്പിന്റെ താല്‍പര്യങ്ങള്‍ നടപ്പാക്കപ്പെടും. അഴിമതിയിലൂടെ അവര്‍ക്ക് ധാരാളം ധനവും അധികാരവും സമ്പാദിക്കാം. ഇതിനെയാണ് ഡീപ് സ്റ്റേറ്റ് എന്ന് വിളിക്കുന്നത്. അമേരിക്കയിലെ ശതകോടീശ്വരനായ ജോര്‍ജ്ജ് സോറോസ് ഈ ഡീപ് സ്റ്റേറ്റിന്റെ ഭാഗമാണ്. അദാനിയ്‌ക്കെതിരെ ധനകാര്യ കെടുകാര്യസ്ഥത ആരോപിച്ച ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ഉടമ നഥാന്‍ ആന്‍ഡേഴ്സനും ഈ ഡീപ് സ്റ്റേറ്റിന്റെ ഭാഗമാണ്. വാസ്തവത്തില്‍ അദാനിയ്‌ക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് വഴി അദാനിയെ വീഴ്‌ത്തുക, പിന്നീട് മോദിയെ വീഴ്‌ത്തുക എന്ന വലിയൊരു ഗൂഢപദ്ധതിയുണ്ടായിരുന്നെന്നും അതിന് പിന്നില്‍ അന്താരാഷ്‌ട്ര കണ്ണികള്‍ ഉണ്ടെന്നും ഉള്ള കാര്യം കൂടുതല്‍ വ്യക്തമായിവരുന്നുണ്ട്.
രാഹുല്‍ ഗാന്ധി ഇക്കുറി യുഎസില്‍ ഖലിസ്ഥാനികള്‍ക്ക് അനുകൂലമായ പ്രസംഗം നടത്തിയ സന്ദര്‍ശനപരിപാടിയില്‍ രാഹുല്‍ കൂടിക്കാഴ്ച നടത്തിയ എന്‍ജിഒ പ്രതിനിധികള്‍ എല്ലാം മോദിയുടെ രക്തത്തിന് വേണ്ടി ദാഹിക്കുന്നവരാണ്. ഇതില്‍ സരിതാ പാണ്ഡേ, സോറോസിന്റെ പണം വാങ്ങി രഹസ്യഅജണ്ടകള്‍ സെറ്റ് ചെയ്യുന്ന പലരില്‍ ഒരാളാണ് സരിത പാണ്ഡേ. സുനിത വിശ്വനാഥിനെയും രാഹുല്‍ ഗാന്ധി കണ്ടു. ബംഗ്ലാദേശില്‍ നിന്നും സ്ഥാനഭ്രഷ്ടയായ പ്രധാനമന്ത്രി ഷേഖ് ഹസീനയെ നഖശിഖാന്തം എതിര്‍ത്തിരുന്ന മുഷ് ഫികുള്‍ ഫസല്‍ എന്ന ബംഗ്ലാദേശുകാരനായ ജേണലിസ്റ്റിനെ രാഹുല്‍ കണ്ടിരുന്നു. ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള ഖലിദ സിയയുടെ പ്രതിനിധിയാണ്.മുഷ് ഫികുള്‍ ഫസല്‍. എന്തായാലും കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവുകയാണ്. ഖലിസ്ഥാന്‍ വാദികളെ പിന്തുണച്ച് രാഹുല്‍ ഗാന്ധി യുഎസില്‍ നടത്തിയ പ്രസംഗം വലിയൊരു ഗൂഢ അജണ്ടയുടെ ഭാഗമാണ്. ഈ അജണ്ട സൃഷ്ടിച്ചവര്‍ ഡീപ് സ്റ്റേറ്റാണെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: