ആലപ്പുഴ: ടി ജെ ആഞ്ചലോസിനെ പുറത്താക്കാന്‍ തന്നെ കാരുവാക്കിയെന്ന് സിപിഎം നേതാവ് ജി സുധാകരന്‍. ആലപ്പുഴയില്‍ നടന്ന ഒരു ചടങ്ങിലാണ് സുധാകരന്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത് . വെളിപ്പെടുത്തല്‍ നടത്തുമ്പോള്‍ ആഞ്ചലോസ് വേദിയില്‍ ഉണ്ടായിരുന്നു.
‘എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഇരുട്ടടിയായിരുന്നു അത്. ചതിച്ചതാണ് . ചതിച്ചയാള്‍ നല്ല തരത്തിലല്ല മരിച്ചത് . തിരഞ്ഞെടുപ്പ് ദിവസം ആഞ്ചലോസ് കടപ്പുറത്ത് കൂടി നടന്നു എന്നൊക്കെ പറഞ്ഞ് ഒരു കള്ള റിപ്പോര്‍ട്ട് കൊണ്ടുവന്നു. ഞാന്‍ ഇതൊന്നും അറിയുന്നില്ല. പതിവില്ലാതെ എന്നെ അധ്യക്ഷനാക്കിയപ്പോള്‍ സംശയം തോന്നിയില്ല. എന്നോട് പറയാതെ ഈ അജണ്ട കൊണ്ടുവന്നു പുറത്താക്കി. ജി സുധാകരന്റെ അധ്യക്ഷതയില്‍ പുറത്താക്കി എന്ന വാര്‍ത്ത വന്നു. അത് വലിയ ഹൃദയവേദന ഉണ്ടാക്കി. ഞാന്‍ ഏറ്റവും അധികം സ്‌നേഹിക്കുന്ന, അന്നും ഇന്നും സ്വന്തം അനുജനെ പോലെ കരുതുന്നയാളാണ് ആഞ്ചലോസ്’ എന്നും സുധാകരന്‍ പറഞ്ഞു.
1996ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സി എസ് സുജാതയുടെ പരാജയത്തെ തുടര്‍ന്നാണ് ആഞ്ചലോസിനെ പുറത്താക്കുന്നത്. സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട ആഞ്ചലോസ് ഇപ്പോള്‍ സിപിഐ ജില്ലാ സെക്രട്ടറിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: