ഇടുക്കി:മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ അഞ്ചംഗ ഉപസമിതിയുടെ പരിശോധന ബഹിഷ്കരിച്ച് തമിഴ് നാട് ഉദ്യോഗസ്ഥര്‍. അണക്കെട്ടില്‍ അറ്റകുറ്റപ്പണികള്‍ക്കായി സാധനങ്ങള്‍ കൊണ്ടുപോകാന്‍ കേരളം അനുവദിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു ബഹിഷ്കരണം.
എന്തൊക്കെ ജോലികളാണ് ചെയ്യുന്നതെന്ന് വ്യക്തമാക്കണമെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍, തമിഴ് നാട് ഇതിന് തയാറായില്ല.
ഈ സാഹചര്യത്തിലാണ് അനുമതി നിഷേധിച്ചത്. തമിഴ് നാട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ നിസഹകരണം കാരണം പരിശോധന നടന്നില്ല.
കേന്ദ്ര ജലകമ്മീഷന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സതീഷ് കുമാറാണ് സമിതി അധ്യക്ഷന്‍. സംസ്ഥാന ജലവിഭവ വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ലെവിന്‍സ് ബാബു, അസിസ്റ്റന്റ് എന്‍ജിനീയര്‍ കിരണ്‍, തമിഴ് നാട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ സാം ഇര്വിന്, കണ്ണന് എന്നിവരാണ് അംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: