Kerala

ചട്ടങ്ങള്‍ പാലിക്കാത്ത അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ അന്വേഷണത്തിന് നിര്‍ദേശം

Published by

തിരുവനന്തപുരം: വിദ്യാഭ്യാസ ചട്ടങ്ങള്‍ പാലിക്കാതെ സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്ന അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ സ്ഥാപനങ്ങളെ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
ചട്ടങ്ങളിലെ നിബന്ധനകള്‍ക്ക് വിരുദ്ധമായി വാടകയ്‌ക്കെടുത്ത വീടുകളില്‍ ആവശ്യമായ കളിസ്ഥലം ഉറപ്പുവരുത്താതെ സ്‌കൂളുകള്‍ നടത്തിവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കെട്ടിടങ്ങളുടെ ഫിറ്റ്‌നെസ് ഉറപ്പുവരുത്താത്തതും യോഗ്യത ഇല്ലാത്ത അധ്യാപകരെ നിയമിക്കുന്നതും അമിത ഫീസ് വാങ്ങുന്ന പ്രവണതയും കണ്ടുവരുന്നുണ്ട്. സര്‍ക്കാര്‍ നിശ്ചയിക്കുന്ന സമയപരിധിക്കതീതമായി അഡ്മിഷനും പരീക്ഷകളും നടത്തുന്നുണ്ട്. ഇതൊക്കെ കണ്ടെത്തുന്നതിലേക്ക് സമഗ്രമായ അന്വേഷണം നടത്താനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. മട്ടാഞ്ചേരിയിലും തൃശൂരിലും ഉണ്ടായ സംഭവങ്ങളില്‍ അന്വേഷണം നടത്തിയതായും മന്ത്രി അറിയിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by