ഇന്ന് എല്ലാവരുടെയും പൊതുപ്രശ്നമാണല്ലേ മുടി കൊഴിച്ചില്‍. എത്ര നന്നായി മുടിയുള്ളവരാണെങ്കിലും ഉള്ള മുടി കൊഴിഞ്ഞ് തുടങ്ങിയാല്‍ ടെന്‍ഷനാകും. മുടി കുറവുള്ളവരാണെങ്കില്‍ പറയുകയും വേണ്ട. മുടിയുടെ ആരോഗ്യത്തിന് നമ്മള് കഴിക്കുന്ന ഭക്ഷണവും നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. ശരിയായ ഭക്ഷണ ക്രമീകരണമാണെങ്കില് ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് ഗുണമേകും. മുടിയുടെ ആരോഗ്യത്തിന് ഭക്ഷണത്തില്‍ ഉള്പ്പെടുത്താനാകുന്നവ ഇതൊക്കെയാണ്…
1. ചീര
ഇരുമ്പ്, വിറ്റാമിന്‍ എ, ബി6, സി, ഫോളേറ്റ് എന്നിവ ധാരാളം അടങ്ങിയതാണ് ചീര. അതിനാല്‍ ചീര കഴിക്കുന്നത് തലമുടി നല്ലതു പോലെ വളരാന്‍ സഹായിക്കും.
2. മുട്ട
പ്രോട്ടീനിന്റെ മികച്ച ഉറവിടമാണ് മുട്ട. കൂടാതെ ബയോട്ടിന്‍, അവശ്യ അമിനോ ആസിഡുകള്‍ എന്നിവയും മുട്ടയില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ പതിവായി മുട്ട കഴിക്കുന്നത് തലമുടി തഴച്ച് വളരാന്‍ സഹായിക്കും.
3. നട്സും സീഡുകളും
ഒമേഗ-3 ഫാറ്റി ആസിഡുകള്‍, വിറ്റാമിന്‍ ഇ, ബയോട്ടിന്‍, സിങ്ക് എന്നിവ അടങ്ങിയതാണ് ബദാം, വാള്‍നട്സ്, ഫ്ളാക്സ് സീഡുകള്‍, ചിയ വിത്തുകള്‍ തുടങ്ങിയ നട്സും വിത്തുകളും. അതിനാല്‍ ഇവ കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും.
4. സാല്‍മണ്‍ മത്സ്യം
ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ സാല്‍മണ്‍ മത്സ്യം കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും.
5. പയറുവര്‍ഗങ്ങള്‍
പ്രോട്ടീന്‍, ഇരുമ്പ്, സിങ്ക്, ബയോട്ടിന്‍ എന്നിവയാല്‍ സമ്പന്നമാണ് പയറുവര്‍ഗങ്ങള്‍. അതിനാല്‍ ഇവ കഴിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
6. പഴങ്ങള്‍
വിറ്റാമിന്‍ സി അടങ്ങിയ പേരയ്ക്ക, നെല്ലിക്ക, സിട്രസ് പഴങ്ങള്‍ തുടങ്ങിയവ കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: