Friday, May 16, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ ഓര്‍മ്മയായിട്ട് ഇന്ന് അരനൂറ്റാണ്ട്

Janmabhumi Online by Janmabhumi Online
Oct 16, 2024, 11:36 am IST
in Kerala, Palakkad
കോട്ടായി ചെമ്പൈ ഗ്രാമത്തിലെ സ്മൃതിമണ്ഡപം

കോട്ടായി ചെമ്പൈ ഗ്രാമത്തിലെ സ്മൃതിമണ്ഡപം

FacebookTwitterWhatsAppTelegramLinkedinEmail

കോട്ടായി: സംഗീതലോകത്ത് നാദങ്ങള്‍ കൊണ്ട് മാന്ത്രിക വിസ്മയം തീര്‍ത്ത ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് അരനൂറ്റാണ്ട്. ജില്ലയിലെത്തുന്ന സംഗീതപ്രേമികള്‍ ഒരിക്കല്‍ പോലും ചെമ്പൈയുടെ തട്ടകമായ കോട്ടായിയിലെ ചെമ്പൈ ഗ്രാമം സന്ദര്‍ശിക്കാതെ പോകാറില്ല. 1974 ഒക്ടോബര്‍ 16ന് ഒറ്റപ്പാലം പൂഴിക്കുന്ന് ശ്രീകൃഷ്ണക്ഷേത്രത്തിലായിരുന്നു ചെമ്പൈയുടെ അവസാന കച്ചേരി. കച്ചേരി കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമായിരുന്നു മരണം.

ഏഴാം വയസ്സില്‍ ചെമ്പൈ പാര്‍ത്ഥസാരഥിയുടെ മുന്നില്‍ അരങ്ങേറ്റം കുറിച്ച ചെമ്പൈ സഹോദരന്മാരുടെ ആദ്യ കച്ചേരി വെള്ളിനേഴിയിലെ കാന്തളൂര്‍ ശിവക്ഷേത്രത്തിലായിരുന്നു. അന്നത്തെ കച്ചേരിയില്‍ വയലിന്‍ വായിച്ചത് അച്ഛന്‍ അനന്തഭാഗവതരും മൃദംഗം ചൊക്കനാദപുരം അയ്യാഭാഗവതരുമായിരുന്നു.

1920 കളുടെ അവസാനം മുതല്‍ കാല്‍നൂറ്റാണ്ടിലേറെ നീണ്ട അവിസ്മരണീയ കൂട്ടുകെട്ടായിരുന്നു അക്കാലത്ത് സംഗീതലോകത്തെ ത്രിമൂര്‍ത്തികള്‍ എന്നറിയപ്പെട്ടിരുന്ന ചെമ്പൈ ചൗഡയ്യ, പാലക്കാട് മണിഅയ്യര്‍ എന്നിവരുടെ കൂട്ടുകെട്ട്.

1940ല്‍ ചൗഡയ്യയുടെ ആവശ്യപ്രകാരം വാണി എന്ന കന്നട സിനിമയില്‍ ഷണ്മുഖപ്രിയരാഗത്തില്‍ നിഖില പാപനാശിനി എന്ന ഗാനം ചെമ്പൈ പാടുകയുണ്ടായി. ഈ ഗാനത്തിന് ചെമ്പൈക്ക് പ്രതിഫലമായി ലഭിച്ച 5000 രൂപ കൊണ്ട് പാര്‍ത്ഥസാരഥിക്ക് സ്വര്‍ണ ഗോളക പണിതു സമ്മാനമായി നല്‍കി.

സംഗീത ലോകത്ത് പക്കവാദ്യക്കാര്‍ക്ക് അവരുടെ കഴിവ് തെളിയിക്കുന്നതിനായി മികച്ച അവസരം നല്‍കിയ സംഗീത പ്രതിഭ കൂടിയായിരുന്നു ചെമ്പൈ. 1972 ലെ ചെമ്പൈ പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ഏകാദശി ഉത്സവത്തോടനുബന്ധിച്ചാണ് യേശുദാസ് ആദ്യമായി ചെമ്പൈ അഗ്രഹാരത്തില്‍ എത്തിയത്്.

ഇന്ന് ഒറ്റപ്പാലം പൂഴിക്കുന്ന് ശ്രീകൃഷ്ണക്ഷേത്രത്തില്‍ നടക്കുന്ന ചെമ്പൈ സ്മൃതിയില്‍ അഷ്ടപദി, പഞ്ചരത്ന കീര്‍ത്തനാലാപനം, അഖണ്ഡ സംഗീതകച്ചേരികള്‍, അനുസ്മരണസമ്മേളനം, ആദരണം, പ്രദര്‍ശനം എന്നിവ ഉണ്ടായിരിക്കും.

രാവിലെ ഏഴരക്ക് കോട്ടായി ചെമ്പൈ മഠത്തില്‍ നിന്ന് കൊണ്ട് വരുന്ന ചെമ്പൈയുടെ തംബുരുവിനും ഭാഗവതര്‍ അരങ്ങേറ്റം നടത്തിയ കാന്തള്ളൂര്‍ ക്ഷേത്രത്തില്‍ നിന്ന് കൊണ്ടുവരുന്ന ദീപശിഖക്കും ശ്രീകൃഷ്ണക്ഷേത്രത്തില്‍ സ്വീകരണം നല്‍കും.

വൈകിട്ട് നാലരക്ക് നടക്കുന്ന അനുസ്മരണസമ്മേളനം പത്മഭൂഷണ്‍ ടി.വി. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സംഗീതജ്ഞന്‍ മണ്ണൂര്‍ രാജകുമാരനുണ്ണി അധ്യക്ഷതവഹിക്കും.
ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, ഒളപ്പമണ്ണ നീലകണ്ഠന്‍ നമ്പൂതിരിപ്പാട് പങ്കെടുക്കും. ആറരക്ക് മല്ലാഡി ബ്രദേഴ്സിന്റെ രാഗാഞ്ജലി ഉണ്ടായിരിക്കും.

Tags: PalakkadMusicianChembai Vaidyanath BhagavatarChembai Village
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

എം.ഡി. രാമനാഥന്‍: അതിവിളംബത്തിന്റെ അധിപതി

കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ നടന്ന ക്ഷേത്രീയ കാര്യകര്‍ത്താവികാസ് വര്‍ഗ് സമാപന പൊതുപരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തുന്നു. എയര്‍ കമ്മഡോര്‍ സതീഷ് മേനോന്‍, വര്‍ഗ് സര്‍വാധികാരിയും മധുര വിഭാഗ് സംഘചാലകുമായ ബി. ശിവലിംഗം സമീപം
Kerala

ഭാരതത്തിന്റെ നേതൃത്വത്തില്‍ പുതിയ ലോകക്രമം ഉയരും: എം. രാധാകൃഷ്ണന്‍

Kerala

പാലക്കാട്ട് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടുമറിഞ്ഞ് യുവതിക്കും മകനും ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു

Kerala

ജിന്നാ സ്ട്രീറ്റിന്റെ പേര് മാറ്റണമെന്നാവശ്യം

Samskriti

റ്റി.എന്‍. കൃഷ്ണന്‍: തന്ത്രികളുടെ മാന്ത്രികന്‍

പുതിയ വാര്‍ത്തകള്‍

സുപ്രീം കോടതിയോട് രാഷ്‌ട്രപതി ഉത്തരം തേടിയ 14 ചോദ്യങ്ങള്‍

തപാൽ വോട്ട് പൊട്ടിച്ച് തിരുത്തി:ജി.സുധാകരന്റെ വിവാദ പ്രസംഗത്തിൽ കേസെടുത്തേക്കും

ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് പ്രസ്താവന നടത്തി ശശി തരൂർ ലക്ഷ്മണ രേഖയെ മറികടന്നു ‘ : കോൺഗ്രസിന്റെ പരാമർശനത്തിന് മറുപടി നൽകി തരൂർ

തുർക്കിയിൽ അതിശക്തമായ ഭൂചലനം

ആദ്യം ജയിലിലടച്ചു , പിന്നീട് ലൈംഗികാതിക്രമം നേരിട്ട് മാനം കെട്ടു , ഇപ്പോൾ നുണ പരിശോധനയും : ഇമ്രാൻ ഖാന് തലവേദനകൾ ഒഴിയുന്നില്ല

ഭയമുണ്ട് പാകിസ്ഥാന് ! മെയ് 18 ന് ഡിജിഎംഒമാരുടെ ചർച്ച നടക്കും ; വെടി നിർത്തലിന് തയ്യാറാണെന്ന് പാക് ഉപ പ്രധാനമന്ത്രി

തിരുവപ്പനും പറശ്ശിനിക്കടവ് മുത്തപ്പനും ചിത്രയെ അനുഗ്രഹിക്കുന്നു, പ്രസാദം നല്‍കുന്നു (വലത്തേയറ്റം)

പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിന്റെ ഐതിഹ്യത്തെ കുറിച്ചറിയാം

അസിം മുനീർ ഒരു തീവ്രവാദി , അയാളുടെ ദുഷ്പ്രവൃത്തികൾക്ക് പാകിസ്ഥാൻ ശിക്ഷിക്കപ്പെട്ടു ; മുൻ ഇന്ത്യൻ ഹൈക്കമ്മീഷണർ

വീടുവിട്ട് പോയ 15കാരനെയും സുഹൃത്തുക്കളെയും കണ്ടെത്തി

ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച അഡ്വ. ബെയ്ലിന്‍ ദാസ് സുഹൃത്തുക്കളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies