തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരെ ഉപദ്രവിച്ചും പീഡിപ്പിച്ചും രസിക്കുന്ന ഇടതുനയം കാരണമാണ് കണ്ണൂര്‍ എഡിഎം നവീന്‍ ബാബു മരിച്ചതെന്ന് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ്.
ഇടതുപക്ഷ അനുഭാവിയായിരുന്നിട്ടും പരസ്യമായി മാനസിക പീഡനത്തിനിരയായത് ഗൗരവമായ കാര്യമാണ്. ജീവനക്കാര്‍ക്കെതിരെയുള്ള പരാതികള്‍ അന്വേഷിക്കാന്‍ സംസ്ഥാനത്ത് നിലവില്‍ സംവിധാനമുണ്ട്. അത് മനസിലാക്കാതെ ജീവനക്കാരെ പൊതുസമൂഹത്തില്‍ ആക്ഷേപിക്കുന്നത് കുറ്റകരമാണെന്നും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുക്കണമെന്നും കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് പ്രസിഡന്റ് അജയകുമാര്‍. ടി.ഐ, ജനറല്‍ സെക്രട്ടറി അജയ് കെ. നായര്‍ എന്നിവര്‍ പറഞ്ഞു.
കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്.കെ. ജയകുമാര്‍ ആവശ്യപ്പെട്ടു.
നേതാവിന്റെ ഇംഗിതത്തിനു വഴങ്ങാത്തതിന്റെ പേരില്‍ കണ്ണൂരിലെ സിപിഎം നടപ്പാക്കിയ കൊലപാതകമാണ് എഡിഎം നവീന്‍ ബാബുവിന്റെ മരണമെന്ന് കെജിഒ സംഘ് സംസ്ഥാന അധ്യക്ഷന്‍ ബി. മനു പറഞ്ഞു.
സിപിഎം അനുഭാവികള്‍ക്കു പോലും സൈ്വരമായി ജോലിചെയ്യാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. പാര്‍ട്ടി ഉന്നത നേതാക്കള്‍ മുതല്‍ ലോക്കല്‍ നേതാക്കള്‍ വരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമേല്‍ കുതിര കയറുകയാണ്. എഡിഎമ്മിന്റെ മരണത്തിനു കാരണക്കാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നും മനു ആവശ്യപ്പെട്ടു.
സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് എന്‍ജിഒ സംഘ്. കണ്ണൂര്‍ കളക്ടറേറ്റില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കപ്പെടാതെ എത്തി എഡിഎമ്മിനെ അധിക്ഷേപി
ച്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ധിക്കാരപരമായ നടപടിയാണ് ആത്മഹത്യക്ക് കാരണമെന്ന് സംശയിക്കുന്നു. രാഷ്ട്രീയ നേതാക്കളുടെ താല്പര്യത്തിന് കൂട്ടുനില്‍ക്കാത്ത ഉദ്യോഗസ്ഥരെ പിന്തുടര്ന്ന് ദ്രോഹിക്കുന്നതിന്റെ നേര്‍ക്കാഴ്ചയാണ് എഡിഎമ്മിന്റെ ദാരുണ അന്ത്യത്തിലൂടെ വ്യക്തമാകുന്നത്.
മുഖ്യമന്ത്രിയുടെ നാട്ടില്‍ പോലും സര്‍ക്കാര്‍ ഓഫീസില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന് അതിക്രമം നേരിടേണ്ടി വരുന്നത് ഏറെ ഗൗരവതരമാണ്. കുറ്റക്കാര്‍ക്കെതിരെ നരഹത്യക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് കേരള എന്‍ജിഒ സംഘ് സംസ്ഥാന ജന. സെക്രട്ടറി എസ്. രാജേഷ് ആവശ്യപ്പെട്ടു. പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍ നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് എന്‍.ജി. ഹരീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ജി. അനീഷ്, ജില്ലാ സെക്രട്ടറി എം. രാജേഷ്, ജില്ലാ ട്രഷറര്‍ പി.ആര്. രമേശ് എന്നിവര്‍ പ്രസംഗിച്ചു.
നവീന്‍ ബാബുവിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് സംസ്ഥാന ചെയര്‍മാനും എന്‍ഡിഎ വൈസ് ചെയര്‍മാനുമായ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു. സിപിഎം നേതാക്കളുടെ ധാഷ്ട്യത്തിന്റെ ഇരയാണ് നവീന്‍ ബാബു എന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: