ന്യൂദല്‍ഹി: കേരള ഹൈക്കോടതിയില്‍ നാല് പുതിയ ജഡ്ജിമാരെ നിയമിക്കാന്‍ കൊളീജിയം ശിപാര്‍ശ. നാല് ജുഡീഷ്യല്‍ ഓഫീസര്‍മാരെ ഹൈക്കോടതി ജഡ്ജിമാരായി ഉയര്‍ത്താനാണ് സുപ്രീംകോടതി കൊളീജിയം നിര്‍ദേശിച്ചത്.
കെ.വി. ജയകുമാര്‍, എസ്. മുരളികൃഷ്ണ, ജോബിന് സെബാസ്റ്റ്യന്‍, പി.വി. ബാലകൃഷ്ണന് എന്നിവരെയാണ് ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാനാണ് നിയമിക്കുന്നത്. ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ബി.ആര്. ഗവായ് എന്നിവരടങ്ങിയ കൊളീജിയം ആണ് കേന്ദ്രസര്‍ക്കാരിന് ഈ ശിപാര്‍ശ കൈമാറിയത്.
നേരത്തെ രണ്ട് മുതിര്‍ന്ന സഹപ്രവര്‍ത്തകരുമായി കൂടിയാലോചിച്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഈ ശിപാര്‍ശ നല്‍കിയിരുന്നു. മുഖ്യമന്ത്രിയും ഗവര്‍ണറും ഇതിനോട് യോജിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: