ന്യൂദല്‍ഹി: വ്യാജ ബോംബ് ഭീഷണിയെത്തുടര്‍ന്ന് ചൊവ്വാഴ്ച യാത്രക്കാരെയും കൊണ്ട് പറക്കുകയായിരുന്ന ഏഴ് ഇന്ത്യന്‍ യാത്രാ വിമാനങ്ങള്‍ അടിയന്തരമായി നിലത്തിറക്കേണ്ടിവന്നു.
ദല്‍ഹി-ചിക്കാഗോ എയര്‍ ഇന്ത്യ വിമാനം, ജയ്പൂര്‍-ബെംഗളൂരു എയര്‍ ഇന്ത്യ എക്സ്പ്രസ്, ദമാം-ലഖ്നോ ഇന്‍ഡിഗോ വിമാനം, ദര്‍ഭംഗ-മുംബൈ സ്പൈസ് ജെറ്റ് വിമാനം, സിലിഗുരി-ബെംഗളൂരു അലാസ്ക എയര്‍ ഫ്ലൈറ്റ് , അലയന്‍സ് എയറിന്റെ ദല്‍ഹി-ഡെറാഡൂണ്‍-ദല്‍ഹി വിമാനം, മധുരയില്‍ നിന്നും സിംഗപ്പൂരിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം എന്നീ വിമാനങ്ങളാണ് നിലത്തിറക്കിയത്.
രണ്ട് എയറിന്ത്യ വിമാനങ്ങള്‍ ഉള്‍പ്പെടെ ഏഴ് വിമാനങ്ങള്‍ ബോംബ് ഭീഷണി എത്തിയ ഉടന്‍ ജയ്പൂരിലെ വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. പിന്നീടാണ് ബോംബ് ഭീഷണി വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: