തിരുവനന്തപുരം:വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളുടെ തീയതി പ്രഖ്യാപനം ഉണ്ടായതിന് പിന്നാലെ സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. പാലക്കാട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യ ഹരിദാസുമായിരിക്കും സ്ഥാനാര്‍ത്ഥികളാകുക എന്നാണറിയുന്നത്.
സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് നല്‍കിയ പട്ടികയില്‍ ഓരോ മണ്ഡലത്തിലും ഓരോ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ മാത്രമേ നല്‍കിയിട്ടുളളൂ.വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയെ സ്ഥാനാര്‍ത്ഥിയായി നേരത്തേ തന്നെ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, സിപിഎം സ്ഥാനാര്‍ത്ഥിയായി ചേലക്കരയില്‍ യുആര്‍ പ്രദീപ് മത്സരത്തിനിറങ്ങുമെന്നാണ് സൂചന. പാലക്കാട് ബിനുമോള്‍ക്കൊപ്പം മറ്റുള്ളവരെയും സിപിഎം പരിഗണിക്കുന്നു. വയനാട്ടില്‍ സിപിഐ സ്ഥാനാര്‍ത്ഥി ആരായിരിക്കണമെന്ന ആകാംക്ഷയും നിലനില്‍ക്കുന്നു.
മൂന്നു മണ്ഡലത്തിലും മൂന്നു വീതം പേരുകള്‍ കേന്ദ്ര നേതൃത്വത്തിന് നല്‍കിയിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.വിജയ സാധ്യത കൂടുതലുള്ളവര്‍ സ്ഥാനാര്‍ത്ഥിയാകും .
പ്രതികരിക്കാൻ ഇവിടെ എഴുതുക