Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ഒരു കെട്ട് പുസ്തകം ഇറക്കാന്‍ 40 മുതല്‍ 60 രൂപ വരെ; ലൈബ്രറി കൗണ്‍സില്‍ പുസ്തകമേളയില്‍ സിഐടിയു കൊള്ള

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2024, 10:49 am IST
inThiruvananthapuram

തിരുവനന്തപുരം: ജില്ലാ ലൈബ്രറി കൗണ്‍സില്‍ പുസ്തകമേളയില്‍ സിഐടിയുവിന്റെ കൊള്ള. വാഹനത്തില്‍ നിന്ന് പുസ്തകം ഇറക്കി സ്റ്റാളുകളില്‍ എത്തിക്കാന്‍ സിഐടിയുക്കാര്‍ പബ്ലിഷര്‍മാരില്‍ നിന്ന് വാങ്ങിയത് കെട്ടൊന്നിന് 40 മുതല്‍ 60 രൂപ വരെ.

തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ആരംഭിച്ച പുസ്തകമേളയില്‍ പങ്കെടുക്കാന്‍ ശനിയാഴ്ച വൈകിട്ടോടെ എത്തിയ പബ്ലിഷര്‍മാര്‍ പതിവില്ലാത്തവിധം സിഐടിയുവിന്റെ കയറ്റിറക്ക് തൊഴിലാളികള്‍ക്ക് കൊടുക്കേണ്ടിവന്നത് വന്‍തുകയാണ്. 10 മുതല്‍ 25 വരെ പുസ്തകങ്ങള്‍ അടങ്ങുന്ന പാക്കറ്റുകള്‍ വാഹനത്തില്‍ നിന്നിറക്കി വയ്‌ക്കാനാണ് തൊഴിലാളികള്‍ വലിയ തുക ഈടാക്കിയത്. കേരളത്തിലെവിടെയും ഒരു പുസ്തകമേളയിലും ഇത്തരത്തില്‍ ലോഡിംഗ് തൊഴിലാളികളുടെ ഭീഷണി ഉണ്ടായിട്ടില്ലെന്ന് പബ്ലിഷര്‍മാര്‍ പറയുന്നു.

ചെറുകിട പബ്ലിഷര്‍മാരില്‍ ചിലര്‍ സ്വന്തമായി പുസ്തകം ഇറക്കാന്‍ ശ്രമിച്ചപ്പോള്‍ ഇവര്‍ തടയുകയും തൊഴില്‍ വകുപ്പില്‍ നിന്ന് ഉദ്യോഗസ്ഥര്‍ വന്നശേഷം ഇറക്കിയാല്‍ മതിയെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മാത്രമല്ല, മേള കഴിയുമ്പോള്‍ പുസ്തകകെട്ടുകള്‍ തിരികെ വാഹനത്തില്‍ കയറ്റുന്നതും തങ്ങള്‍ തന്നെ ആയിരിക്കുമെന്ന് ഇവര്‍ പറയുകയും ചെയ്തിട്ടുണ്ട്. ലൈബ്രറി കൗണ്‍സില്‍ പുസ്തകമേളയുടെ സ്റ്റാളിന് ഒരു പബ്ലിഷര്‍ 10,000 രൂപയാണ് വാടക നല്‍കേണ്ടത്. പുസ്തകം കയറ്റിറക്ക് കൂലിയായി ചെറുകിട പബ്ലിഷര്‍ പോലും ശരാശരി 2,500 രൂപ നല്‍കേണ്ടിവരും.

ഇത്തവണ ഓരോ ലൈബ്രറിക്കും അനുവദിച്ചിട്ടുള്ള ഗ്രാന്റില്‍ നിന്ന് 25 ശതമാനം തുക വയനാട് പുനരധിവാസ ഫണ്ടിലേക്ക് നല്‍കണമെന്ന് സര്‍ക്കാരിന്റെ നിര്‍ദേശമുണ്ട്. എ ഗ്രേഡ് ലൈബ്രറിക്ക് 30,000 രൂപ അനുവദിക്കുമ്പോള്‍, അവര്‍ക്ക് പര്‍ച്ചേസ് ചെയ്യാനാകുന്നത് 22,500 രൂപയ്‌ക്ക് മാത്രമാണ്.

കൂടാതെ എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി, പൊതുവിഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന വായനാമത്സരത്തിലേക്ക് നിശ്ചയിക്കപ്പെട്ട പുസ്തകം എല്ലാ ലൈബ്രറികളും നിര്‍ബന്ധമായും വാങ്ങേണ്ടതുമുണ്ട്. ഇങ്ങനെ വരുമ്പോള്‍ എ ഗ്രേഡ് ലൈബ്രറികള്‍ക്കു പോലും ചെറിയൊരു തുകയുടെ പര്‍ച്ചേസ് മാത്രമാണ് ബാക്കിയാകുന്നത്. ഈ സാഹചര്യത്തില്‍ ചെറുകിട പബ്ലിഷര്‍മാര്‍ വെറുംകയ്യോടെ മടങ്ങേണ്ടിവരുമെന്നുറപ്പ്. 14 ജില്ലകളിലെയും പുസ്തകമേളകളില്‍ പങ്കെടുക്കുന്ന ഒരു പബ്ലിഷര്‍ 1,40,000 രൂപ സ്റ്റാള്‍ വാടകയായി മാത്രം ലൈബ്രറി കൗണ്‍സിലിന് നല്‍കണം.

ഇത്തരം പ്രതിസന്ധികള്‍ക്കിടെയാണ് പുസ്തകമേളകളിലും സിഐടിയു ഇടപെടല്‍ ഉണ്ടാകുന്നത്. വന്‍കിട പബ്ലിഷര്‍മാര്‍ ഗുഡ്‌സ് വാഹനങ്ങളില്‍ എത്തിക്കുന്ന പുസ്തകങ്ങള്‍ തൊഴിലാളികള്‍ തന്നെയാണ് എല്ലായിടത്തും കയറ്റിറക്ക് നടത്തുന്നത്. എന്നാല്‍ അഞ്ഞൂറും ആയിരവും പുസ്തകങ്ങളുമായി വരുന്ന ചെറുകിട പബ്ലിഷര്‍മാരുടെ വയറ്റത്തടിക്കുന്ന ട്രേഡ് യൂണിയന്‍ നടപടിയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. 2022ലെയും 23ലെയും നിയമസഭാ പുസ്തകമേളയില്‍ എംഎല്‍എമാര്‍ നടത്തിയ പര്‍ച്ചേസിന്റെ പണം പോലും പബ്ലിഷര്‍മാര്‍ക്ക് ഇനിയും ലഭിച്ചിട്ടില്ല. ഇത് ഈ ഒക്‌ടോബറില്‍ തന്നെ പൂര്‍ണമായും നല്‍കാമെന്ന് കഴിഞ്ഞ ആഴ്ച ചേര്‍ന്ന പബ്ലിഷര്‍മാരുടെ യോഗത്തില്‍ നിയമസഭാ സ്പീക്കറും നിയമസഭാ സെക്രട്ടറിയും ഉറപ്പു നല്‍കിയിട്ടുണ്ടെങ്കിലും ചെറുകിട പബ്ലിഷര്‍മാരുടെ ആശങ്ക ബാക്കിയാകുന്നു.

Tags: citulibrary council book fairPublishers
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരോഗ്യ-ദേവസ്വം വകുപ്പുകളുടെ മന്ത്രി കെ മുരളീധരന്‍, എന്നാല്‍ ശബരിമല ഡ്യൂട്ടിയെ ചൊല്ലി തര്‍ക്കം, ഇതാണ് വകുപ്പുകളുടെ ഏകോപനമെന്ന് പരിഹസിച്ച് സി ഐ ടി യു

Alappuzha

ക്ഷേത്രങ്ങളില്‍ നിയമവിരുദ്ധമായി യൂണിയന്‍ പ്രവര്‍ത്തനം; സിഐടിയു നേതാവ് ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതായി പരാതി

Kerala

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

Kerala

വ്യാഴാഴ്ചത്തെ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് ബിഎംഎസ്,നിരത്തുകള്‍ ഒഴിഞ്ഞു കിടക്കുമെന്ന് പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍, കേരളത്തിലേ ഇത് നടക്കൂ

Kerala

സിഐടിയു യൂണിയനില്‍ ഉളളവരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യവുമായി സംഘടന, ഭരണമാറ്റം മൂലം ജോലി നഷ്ടപ്പെടും

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.