തൃശ്ശൂര്‍: 2023 ലെ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാക്കള്‍ക്കുള്ള പുരസ്‌കാര സമര്‍പ്പണവും സാഹിത്യ അക്കാദമിയുടെ 68 ാം വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനവും പ്രസിഡന്റ് കെ. സച്ചിദാനന്ദന്‍ നിര്‍വഹിച്ചു. അക്കാദമിയുടെ വിശിഷ്ടാംഗത്വം എം.ആര്‍. രാഘവവാരിയര്‍, സി.എല്‍. ജോസ് എന്നിവര്‍ പ്രസിഡന്റില്‍ നിന്ന് സ്വീകരിച്ചു.
സമഗ്ര സംഭാവനാ പുരസ്‌കാരങ്ങള്‍ കെ.വി. കുമാരന്‍, പ്രേമ ജയകുമാര്‍, ബക്കളം ദാമോദരന്‍, രാജന്‍ തിരുവോത്ത് എന്നിവര്‍ ഏറ്റുവാങ്ങി. മലയാള സാഹിത്യത്തിന് ഗണ്യമായ സംഭാവനകള്‍ അര്‍പ്പിച്ച 70 വയസ് പിന്നിട്ട എഴുത്തുകാരെയാണ് സമഗ്രസംഭാവന പുരസ്‌കാരത്തിന് പരിഗണിക്കുന്നത്.
കല്‍പ്പറ്റ നാരായണന്‍ (കവിത- തെരഞ്ഞെടുത്ത കവിതകള്‍), ഹരിത സാവിത്രി (നോവല്‍- സിന്‍), എന്‍. രാജന്‍ (ചെറുകഥ – ഉദയ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ്), ഗിരീഷ് പി.സി. പാലം (നാടകം- ഇ ഫോര്‍ ഈഡിപ്പസ്), ബി. രാജീവന്‍ (വൈജ്ഞാനിക സാഹിത്യം- ഇന്ത്യയുടെ വീണ്ടെടുക്കല്‍), കെ. വേണു (ജീവചരിത്രം/ ആത്മകഥ- ഒരന്വേഷണത്തിന്റെ കഥ), നന്ദിനി മേനോന്‍ (യാത്രാവിവരണം- ആംചൊ ബസ്തര്‍), എ.എം. ശ്രീധരന്‍ (വിവര്‍ത്തനം- കഥാകദിഗെ), ഗ്രേസി (ബാലസാഹിത്യം- പെണ്‍കുട്ടിയും കൂട്ടരും), സുനീഷ് വാരനാട് (ഹാസസാഹിത്യം- വാരനാടന്‍ കഥകള്‍) എന്നിവര്‍ 2023-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
കെ.സി. നാരായണന്‍ (സി.ബി. കുമാര്‍ അവാര്‍ഡ്- ഉപന്യാസം- മഹാത്മാഗാന്ധിയും മാധവിക്കുട്ടിയും), സുനു എ.വി. (ഗീതാ ഹിരണ്യന്‍ അവാര്‍ഡ്- ചെറുകഥ – ഇന്ത്യന്‍ പൂച്ച), ആദി (യുവ കവിത അവാര്‍ഡ്- പെണ്ണപ്പന്‍), ഒ.കെ. സന്തോഷ് (പ്രൊഫ. എം. അച്യുതന്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ്- സാഹിത്യ വിമര്‍ശനം- അനുഭവങ്ങള്‍ അടയാളങ്ങള്‍), പ്രവീണ്‍ കെ.ടി. (തുഞ്ചന്‍ സ്മാരക പ്രബന്ധ മത്സരം- സീത: എഴുത്തച്ഛന്റെയും വാല്മീകിയുടെയും കുമാരനാശാന്റെയും) എന്നിവര്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡുകളും ഏറ്റുവാങ്ങി.
വിശിഷ്ടാംഗത്വം- സമഗ്ര സംഭാവനാ പുരസ്‌കാര ജേതാക്കളെ അക്കാദമി നിര്‍വാഹക സമിതി അംഗം ആലങ്കോട് ലീലാകൃഷ്ണനും അക്കാദമി അവാര്‍ഡ് ജേതാക്കളെ അക്കാദമി നിര്‍വാഹക സമിതി അംഗം എം.കെ. മനോഹരനും എന്‍ഡോവ്‌മെന്റ് അവാര്‍ഡ് ജേതാക്കളെ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം ഡോ. ആര്‍. ശ്രീലതാവര്‍മയും പരിചയപ്പെടുത്തി. പ്രശസ്തിപത്ര വായന അക്കാദമി നിര്‍വാഹക സമിതി അംഗം വി.എസ്. ബിന്ദു നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: