സ്റ്റോക്ഹോം: സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം മൂന്ന് ഗവേഷകര്‍ പങ്കിട്ടു. തുര്‍ക്കിയില്‍നിന്നുള്ള ഡാരണ്‍ അസെമോഗ്ലു, സൈമണ്‍ ജോണ്സണ്, ജെയിംസ് എ. റോബിന്‍സണ്‍ എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായത്.
സാമൂഹിക സ്ഥാപനങ്ങളുടെ രൂപപ്പെടലും അഭിവൃദ്ധിയും സംബന്ധിച്ച പഠനങ്ങള്‍ക്കാണ് ഇത്തവണത്തെ പുരസ്കാരം. യുറോപ്യന്‍ കോളനി വാഴ്ചക്കാര്‍ സ്ഥാപിച്ച രാഷ്ട്രീയ- സാമ്പത്തിക സംവിധാനങ്ങളെ വിശകലനം ചെയ്യുന്നതിലൂടെ ഗവേഷകര്‍ സ്ഥാപനങ്ങളും സമൃദ്ധിയും തമ്മിലുള്ള ബന്ധം വിശദീകരിച്ചതായി പുരസ്കാര സമിതി വിലയിരുത്തി.
ഡാരണ്‍ അസെമോഗ്ലുവും സൈമണ്‍ ജോണ്‍സണും യുഎസിലെ മസാചുസെറ്റ്സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയിലെ സാമ്പത്തിക ശാസ്ത്ര വിദഗ്ധരാണ്. ഷിക്കാഗോ സര്‍വകലാശാലയിലെ പ്രൊഫസറാണ് ജെയിംസ് എ. റോബിന്‍സണ്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: