പ്രവേശന വിജ്ഞാപനം, പ്രോസ്‌പെക്ടസ് https://jipmer.edu.in ല്‍
ഒക്ടോബര്‍ 24 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
അഡ്മിഷന്‍ നീറ്റ് യുജി 2024 സ്‌കോര്‍ അടിസ്ഥാനത്തില്‍
വാര്‍ഷിക ട്യൂഷന്‍ ഫീസ് 1200 രൂപ
ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പോസ്റ്റ് ഗ്രാഡുവേറ്റ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് (ജിപ്‌മെര്‍), പുതുച്ചേരി 2024- 25 വര്‍ഷത്തെ ബിഎസ് സി നഴ്‌സിംഗ് അലൈഡ് ഹെല്‍ത്ത് സയന്‍സസ് കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. പ്രവേശനവിജ്ഞാപനം, വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ് http://jipmer.edu.in ല്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്യാം. കോഴ്‌സുകളുടെ സംക്ഷിപ്ത വിവരങ്ങള്‍ ചുവടെ.
നീറ്റ്- യുജിസി 2024, മെറിറ്റ് സ്‌കോര്‍ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍.
ബിഎസ്‌സി നേഴ്‌സിംഗ് 4 വര്‍ഷത്തെ ഫുള്‍ടൈം കോഴ്‌സ്, 24 ആഴ്ചത്തെ പെയിഡ് ഇന്റേണ്‍ഷിപ്പുമുണ്ട്. സീറ്റുകള്‍ 94 (വനിതകള്‍ക്ക് 85 സീറ്റുകള്‍, പുരുഷന്മാര്‍ക്ക് 9 സീറ്റുകള്‍)
ബിഎസ്‌സി അലൈഡ് ഹെല്‍ത്ത് സയന്‍സസ്; വിവിധ കോഴ്‌സുകളിലായി 87 സീറ്റുകള്‍ ലഭ്യമാണ്. ബിഎസ് സി- മെഡിക്കല്‍ ലാബറട്ടറി സയന്‍സസ്-37, ഓപ്‌ടോമെട്രി, അനസ്‌തേഷ്യ ടെക്‌നോളജി, കാര്‍ഡിയാക് ലാബറട്ടറി ടെക്‌നോളജി, ഡയാലിസിസ് തെറാപ്പി ടെക്‌നോളജി, മെഡിക്കല്‍ ലാബറട്ടറി ടെക്‌നോളജി ഇന്‍ ബ്ലഡ് ബാങ്കിംഗ്, മെഡിക്കല്‍ റേഡിയോളജി ആന്റ് ഇമേജിംഗ് ടെക്‌നോളജി, ന്യൂറോടെക്‌നോളജി, ന്യൂക്ലിയര്‍ മെഡിസിന്‍ ടെക്‌നോളജി, പെര്‍ഫ്യൂഷന്‍ ടെക്‌നോളജി, റേഡിയോതെറാപ്പി ടെക്‌നോളജി.(ഓരോ കോഴ്‌സിലും 5 സീറ്റുകള്‍ വീതം). ആറ് മാസത്തെ/ഒരു വര്‍ഷത്തെ കമ്പല്‍സറി ഇന്റേണ്‍ഷിപ്പ് അടക്കം, 4 വര്‍ഷത്തെ ഫുള്‍ടൈം കോഴ്‌സുകളാണിവ. വാര്‍ഷിക ട്യൂഷന്‍ ഫീസ് 1200 രൂപ. കോഷന്‍ ഡിപ്പോസിറ്റ് 3000 രൂപ ഉള്‍പ്പെടെ വിവിധ ഇനങ്ങളിലായി 11410 രൂപ പ്രവേശന സമയത്ത് നല്‍കണം.
പ്രവേശന യോഗ്യത: ഭാരത പൗരന്മാര്‍ക്കാണ് അവസരം. നീറ്റ്-യുഡി 2024 ല്‍ യോഗ്യത നേടിയിരിക്കണം. 2024 ഡിസംബര്‍ 31 ന് 17 വയസ്സ് തികഞ്ഞിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബോട്ടണി ആന്‍ഡ് സുവോളജി വിഷയങ്ങള്‍ക്ക് മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ഹയര്‍ സെക്കന്‍ഡറി/പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ പാസായിരിക്കണം.
എസ്‌സി/എസ്ടി/ഒബിസി/ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 40 ശതമാനവും പിഡബ്ല്യുബിഡി (ഭിന്നശേഷി) വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 45 ശതമാനവും മാര്‍ക്ക് മതി. നിര്‍ദ്ദേശാനുസരണം ഒക്‌ടോബര്‍ 24, വൈകിട്ട് 4 മണിവരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഫീസ് ഘടന, സെലക്ഷന്‍ നടപടികള്‍ (അലോട്ട്‌മെന്റ് അടക്കം) കൂടുതല്‍ വിവരങ്ങള്‍ പ്രോസ്‌പെക്‌സിലുണ്ട്. നവംബര്‍ 25 ന് ക്ലാസുകള്‍ തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക