ധാക്ക: ബംഗ്ലാദേശിലെ ഏറ്റവും വലിയ ഹിന്ദു ആഘോഷങ്ങളിലൊന്നായ ദുർഗാപൂജ ഞായറാഴ്ച വിഗ്രഹ നിമജ്ജനത്തോടെ സമാപിച്ചു.
ബംഗ്ലാദേശ് പൂജ ഉദ്ജപൻ പരിഷത്ത് (ബിപിയുപി) പറയുന്നതനുസരിച്ച് ഈ വർഷം രാജ്യത്തുടനീളമുള്ള 31,461 പന്തലുകളിൽ ദുർഗാ പൂജ ആഘോഷിച്ചുവെന്നാണ്. തലസ്ഥാനത്ത് 252 പൂജാ മണ്ഡപങ്ങളാണ് ഒരുക്കിയിരുന്നത്.
അതേ സമയം ദുർഗാപൂജ ശാന്തമായ അന്തരീക്ഷത്തിൽ ആഘോഷിക്കാൻ മുൻവർഷത്തെപ്പോലെ ഈ വർഷവും തലസ്ഥാനം ഉൾപ്പെടെ രാജ്യത്തുടനീളം പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും പൂജാ മണ്ഡപങ്ങളിൽ നിന്നുള്ള വിഗ്രഹങ്ങൾ ബുരിഗംഗ, തുരാഗ് നദികളിലാണ് നിമജ്ജനം ചെയ്തത്.
വിജയ ദശമി പ്രമാണിച്ച് വിഗ്രഹ നിമജ്ജനത്തിന് മുമ്പ് ധകേശ്വരി ക്ഷേത്രത്തിൽ നിന്ന് വർണ്ണാഭമായ ഘോഷയാത്ര പുറപ്പെടുകയും അത് ധാക്കയുടെ വിവിധ തെരുവുകളിലൂടെ സഞ്ചരിച്ച് സദർഘട്ടിൽ അവസാനിച്ചിരുന്നു.
ബിഎൻപി ഉൾപ്പെടെയുള്ള വിവിധ രാഷ്‌ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും നേതാക്കൾ വിജയ ദശമി ദിനത്തിൽ ഹിന്ദു സമൂഹത്തിന് ആശംസകൾ നേർന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: