ന്യൂദൽഹി : കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകൻ രാഹുൽ ഖാർഗെ നടത്തുന്ന ട്രസ്റ്റിന് അനുവദിച്ച അഞ്ചേക്കർ ഭൂമി തിരിച്ചുനൽകാൻ കുടുംബം തീരുമാനിച്ചതിന് പിന്നാലെ കോൺഗ്രസ് നേതാക്കളെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ.
പാവപ്പെട്ടവന്റെ പേരിൽ രാഷ്‌ട്രീയം ചെയ്യുന്നതാണ് കോൺഗ്രസിന്റെ നയമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പുകാലത്ത് ദരിദ്രരെക്കുറിച്ചാണ് കോൺഗ്രസ് സംസാരിക്കുന്നതെന്ന് വ്യക്തമാണ്.
എന്നാൽ അധികാരത്തിലെത്തിയാൽ ആദ്യം ചെയ്യുന്നത് സ്വന്തം കുടുംബാംഗങ്ങൾക്ക് ഭൂമി നൽകുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കർണാടക മുഖ്യമന്ത്രിയുടെ ഭാര്യയുടെ പേരിൽ മുഡ തട്ടിപ്പ് നടന്നു. ഇന്ന് ഖാർഗയുടെ കുടുംബത്തിന് 5 ഏക്കർ ഭൂമി തിരികെ നൽകണം.
ഇതാണ് കോൺഗ്രസിന്റെ നയം, അവർ പാവങ്ങളുടെ പേരിൽ രാഷ്‌ട്രീയം ചെയ്യുന്നു. എന്നാൽ അധികാരത്തിൽ വരുമ്പോൾ അവർ ഭൂമി കൊള്ളയടിക്കുകയും തട്ടിയെടുക്കുകയും ചെയ്യുന്നതായും ബിജെപി നേതാവ് വിമർശിച്ചു.
ഞായറാഴ്ചയാണ് സിദ്ധാർത്ഥ വിഹാർ ട്രസ്റ്റിന് അനുവദിച്ച അഞ്ചേക്കർ പ്ലോട്ടിന്റെ ഉടമസ്ഥാവകാശം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷന്റെ മകൻ രാഹുൽ ഖാർഗെ കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്‌മെൻ്റ് ബോർഡ് സിഇഒയ്‌ക്ക് കത്തെഴുതിയത്. ഈ കത്തിനെയാണ് ബിജെപി നേതാക്കൾ ഒന്നടങ്കം വിമർശിച്ചത്.
ഈ കത്ത് കർണാടക ബിജെപിയുട ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ ഈ കത്തിലൂടെ 50 വർഷമായി ഈ കുടുംബം സംസ്ഥാനം കൊള്ളയടിച്ചിരിക്കുകയാണെന്നും ബിജെപി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: