ഗർവ ; ജാർഖണ്ഡിൽ ദുർഗ്ഗാ ദേവിയുടെ വിഗ്രഹം നിമജ്ജനം ചെയ്യുന്നത് തടഞ്ഞ് തീവ്ര ഇസ്ലാമിസ്റ്റുകൾ . ഗർവാ ജില്ലയിലെ ലഖേയ ഗ്രാമത്തിലാണ് സംഭവം. നിമജനത്തിനായി മുസ്ലീം ഭൂരിപക്ഷ കോളനിയിലൂടെ ഹിന്ദു ഭക്തർ വിഗ്രഹം കൊണ്ടുപോകുമ്പോഴാണ് തീവ്ര ഇസ്ലാമിസ്റ്റുകൾ വഴിയിൽ തടഞ്ഞത്.
ഹിന്ദു വിശ്വാസികളെ കോളനിയിലൂടെ കടന്നുപോകാൻ അനുവദിച്ചില്ല. പിന്നാലെ മുസ്ലീം ജനക്കൂട്ടം കല്ലെറിഞ്ഞ് ആക്രമിക്കുകയായിരുന്നു. പലർക്കും പരിക്കേറ്റു.വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്.
വിഗ്രഹ നിമജ്ജന ഘോഷയാത്ര 7 മണിക്കൂർ സ്തംഭിച്ചിരിക്കുകയാണെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാതെ പോലീസുകാർ സമയം കളയുകയാണെന്നും ബിജെപി നേതാവ് ബാബുലാൽ മറാണ്ടി പറഞ്ഞു. ദുർഗ്ഗാ വിഗ്രഹം നിമജ്ജനം ചെയ്യുന്നത് ഉറപ്പാക്കാൻ സുരക്ഷ ഒരുക്കണമെന്നും അല്ലാത്തപക്ഷം പ്രദേശത്തിന്റെ സാമൂഹിക സൗഹാർദത്തിന് ഭംഗമുണ്ടാകുമെന്നും നാട്ടുകാർ പറയുന്നു.
അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സ്ഥലത്ത് വൻ സംഘത്തെ വിന്യസിച്ചിട്ടുണ്ട്.. വിഗ്രഹം ഇതേ വഴിയിലൂടെ കൊണ്ടുപോകും, അതിന് വേണ്ടി ജീവൻ ബലിയർപ്പിക്കേണ്ടി വന്നാലും തങ്ങൾ തയ്യാറാണെന്നും മുൻ ബി.ജെ.പി നേതാവ് സത്യേന്ദ്ര നാഥ് തിവാരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: