ലക്നൗ : ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിൽ വിജയദശമി ആഘോഷങ്ങൾക്കിടെ മതമൗലികവാദികളുടെ ആക്രമണം . ഹിന്ദുവിശ്വാസിയായ യുവാവ് കൊല്ലപ്പെട്ടു. ദുർഗാ വിഗ്രഹം നിമജ്ജനം ചെയ്യാൻ പോകുന്നതിനിടെയാണ് സംഘർഷമുണ്ടായത്. നിമജ്ജന ഘോഷയാത്രയ്‌ക്കിടെ രണ്ട് സമുദായത്തിൽപ്പെട്ടവർ മുഖാമുഖം വന്നു. പാട്ടുമായി ബന്ധപ്പെട്ട തർക്കം രൂക്ഷമായതോടെ കല്ലേറും വെടിവയ്‌പ്പും തുടങ്ങിയെന്നാണ് വിവരം.രേഹുവ സ്വദേശി രാം ഗോപാൽ മിശ്ര (22)യാണ് കൊല്ലപ്പെട്ടത്.
ഞായറാഴ്ച മഹാരാജ്ഗഞ്ച് മാർക്കറ്റിൽ ദുർഗ വിഗ്രഹ നിമജ്ജന വേളയിൽ എല്ലാവരും നൃത്തം ചെയ്യുകയും പാടുകയും ചെയ്യുകയായിരുന്നു. അതിനിടെ, മതമൗലികവാദികളുടെ ഭാഗത്ത് നിന്ന് കല്ലേറ് ഉണ്ടായി . തുടർന്ന് ഇരുവിഭാഗവും തമ്മിൽ തർക്കമുണ്ടായി. അൽപസമയത്തിനകം ഇരുവശത്തുനിന്നും കല്ലേറുണ്ടായി. അക്രമികൾ വെടിയുതിർക്കാനും തുടങ്ങി. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. യുവാവിന്റെ മരണം പ്രദേശത്ത് ഭീതി പടർത്തി. അക്രമത്തെ തുടർന്ന് പ്രദേശത്ത് കനത്ത പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: