തിരുവനന്തപുരം: മദ്രസകള്‍ക്കെതിരായ ബാലാവകാശ കമ്മീഷന്‍ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മതധ്രുവീകരണം സൃഷ്ടിക്കാനുള്ള നീക്കമാണ് നടക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ മദ്രസ പഠനം പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. കേരളത്തിലെ സ്ഥിതി മറ്റൊന്നാണ്. അതുകൊണ്ട് ബാലാവകാശ കമ്മീഷന്‍ നീക്കം കേരളത്തെ ബാധിക്കില്ല. കേരളത്തില്‍ മദ്രസകള്‍ക്ക് സര്‍ക്കാര്‍ ഗ്രാന്‍ഡ് നല്‍കുന്നില്ലെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ മദ്രസകൾ നിർത്തലാക്കണമെന്ന് ദേശീയ ബാലാവകാശ കമ്മീഷനാണ് നിർദേശം നൽകിയത്. മദ്രസകൾക്കുളള സഹായങ്ങൾ നിർത്തലാക്കണം, മദ്രസ ബോർഡുകൾ നിർത്തലാക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ ദേശീയ ബാലാവകാശ കമ്മീഷൻ സംസ്ഥാനങ്ങൾക്ക് നൽകി.
മുസ്ലിം വിദ്യാർത്ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ മദ്രസകൾ പരാജയപ്പെട്ടുവെന്നാണ് ദേശീയ ബാലാവകാശ കമ്മീഷൻ വിലയിരുത്തൽ. മദ്രസകൾ വിദ്യാഭ്യാസ സംരക്ഷണ നിയമത്തിന് എതിരായാണ് പ്രവർത്തിക്കുന്നതെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: