പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിന് സ്പോട്ട് ബുക്കിങ് നിറുത്തലാക്കിയ ദേവസ്വം ബോര്‍ഡിന്റെ നടപടിയില്‍ പ്രതിഷേധം ശക്തമാക്കാന്‍ ഹൈന്ദവ സംഘടനകളുടെ സംയുക്ത യോഗം 26 ന് പന്തളത്ത് ചേരും. ശബരിമല തീര്‍ത്ഥാടനത്തില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും കാണിക്കുന്ന അനാസ്ഥയ്ക്കെതിരെ സമരം ആരംഭിക്കാനാണ് ഹൈന്ദവ സംഘടനകളുടെ തീരുമാനം. സമരപരിപാടികള്‍ക്കൊപ്പം ബോധവത്കരണവും നടത്തും. ആചാര സംരക്ഷണ സമിതി, അയ്യപ്പ സേവാസംഘം, അയ്യപ്പസേവാ സമാജം തുടങ്ങിയ സംഘടനകളുടെ നേതാക്കളാണ് സംയുക്ത യോഗം വിളിച്ചത്.
ഇതോടെ സ്പോട്ട്ബുക്കിംഗ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതു പാര്‍ട്ടികളും രംഗത്തെത്തി. സ്പോട്ട്ബുക്കിംഗ് വേണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. .ബിജെപിക്ക് രാഷ്ടീയ നേട്ടമുണ്ടാക്കാന്‍ അവസരം ഉണ്ടാക്കി കൊടുക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപി എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: