ന്യൂഡല്‍ഹി : ഹരിയാനയിലെ ദയനീയ പരാജയത്തിന് സംസ്ഥാനത്തെ നേതാക്കളെ പ്രതിക്കൂട്ടിലാക്കി രാഹുല്‍ഗാന്ധി. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ കുഴപ്പമാണ് പരാജയകാരണമെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ച സംസ്ഥാന നേതാക്കളെ രാഹുല്‍ ശാസിച്ചു എന്നാണ് അറിയുന്നത്. പൊതുജനമധ്യത്തില്‍ പരിഹാസ്യമായ ഇത്തരം ആരോപണങ്ങള്‍ ആവര്ത്തിക്കുന്നതുകൊണ്ട് യാഥാര്‍ത്ഥ്യം ഇല്ലാതാകുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തോല്‍വി സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചയെ കുറിച്ചുള്ള രാഹുലിന്റെ പരാമര്‍ശം. വോട്ടെണ്ണല്‍ യന്ത്രത്തില്‍ കുഴപ്പം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരിക്കണമെന്ന് രാഹുല്‍ പറഞ്ഞു. പാര്‍ട്ടി താല്പര്യങ്ങളേക്കാള് വ്യക്തി താല്പര്യങ്ങള്ക്ക് പ്രാധാന്യം നല്കി സ്ഥാനാര്‍ത്ഥിനിര്‍ണയം നടത്തുകയും തിരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറുകളില്‍ പോലും തമ്മിലടിച്ചു നില്‍ക്കുകയും ചെയ്ത സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് തോല്‍വിക്ക് സുപ്രധാന കാരണമാണെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിലെ പരാജയം സംബന്ധിച്ച് പഠിക്കാന്‍ പതിവുപോലെ കോണ്‍ഗ്രസ് സമിതിയെ നിയോഗിച്ചിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: