കോഴിക്കോട്: എന്ത് വിഷയത്തിലും ആര് എസ് എസിനെ പരാമര്‍ശിച്ച് പോകുന്ന ട്രെന്‍ഡാണ് ഇപ്പോള്‍ കേരളത്തില്‍. എ ഡി ജി പി വിഷയം, തൃശൂര്‍ പൂരം പൊലീസ് അലങ്കോലപ്പെടുത്തിയത് തുടങ്ങി നിയമസഭയില്‍ വരെ ആര് എസ് എസിനെ പഴിചാരി രക്ഷപ്പെടുന്നതാണ് അടുത്ത കാലത്ത് കണ്ടു വരുന്ന രീതി.
ആര് എസ് എസിന് ഒരു ബന്ധവുമില്ലാത്ത വിഷയങ്ങളില്‍ സംഘടനയെ വലിച്ചിഴയ്ക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഉത്തരകേരള പ്രാന്ത കാര്യവാഹ് പി എന്‍ ഈശ്വരന് കഴിഞ്ഞ ദിവസം അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇതൊന്നും കണക്കിലെടുക്കാതെ ആരോപണങ്ങള്‍ തുടരുകയാണ് ചിലര്‍.
ഏറ്റവും ഒടുവില്‍ രംഗത്തെത്തിയിരിക്കുന്നത് എ പി സുന്നി മുഖപത്രമായ സിറാജ് ആണ്. പത്രം കേരള പൊലീസിനെതിരെ നടത്തിയ വിമര്‍ശനത്തിലാണ് ആര് എസ് എസിനെ വലിച്ചിഴയ്ക്കുന്നത്. പൊലീസ് നടപടികളില്‍ ആര് എസ് എസ് ചായ്വ് പ്രകടമാണെന്നാണ് സിറാജിന്റെ മുഖപ്രസംഗത്തിലെ വിമര്‍ശനം. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിസ്ഥാനത്ത് വരുമ്പോള്‍ കേസ് എടുക്കാറില്ലെന്നും ന്യൂനപക്ഷങ്ങള്‍ക്കെതിരെ മറിച്ചാണ് നിലപാടെന്നും സുന്നി മുഖപത്രം കുറ്റപ്പെടുത്തുന്നു.
മുന്‍ ഡിജിപി ആര് ശ്രീലേഖയുടെ ബിജെപി പ്രവേശനത്തിന്റെ പശ്ചാത്തലത്തിലാണ് വിമര്‍ശനം. സിപിഎം ബന്ധം പുലര്‍ത്തുന്ന വിഭാഗമാണ് എ പി സുന്നികള്‍. പല ഉദ്യോഗസ്ഥരും സര്‍വീസ് കാലത്ത് തന്നെ വര്‍ഗീയശക്തികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നുണ്ടെന്നും എപി സുന്നി മുഖപത്രം പറയുന്നു!.
പ്രതികരിക്കാൻ ഇവിടെ എഴുതുക: