കൊച്ചി: ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ ഔഡിയുടെ ഏറ്റവും പുതിയ ക്യു8 എസ്.യു.വി കൊച്ചിയിൽ അവതരിപ്പിച്ചു. ആഡംബരത്തിലും സാങ്കേതിക മികവും ഡ്രൈവിംഗ് ഡയനാമിക്സിലും അത്യന്തം മികവ് പുലർത്തുന്ന ഫ്ലാഗ്ഷിപ്പ് മോഡൽ ആയ ക്യു8, ഔഡി ക്യു സീരീസിലെ എറ്റവും ഉയർന്ന മോഡൽ ആണ്.
ക്യു8 തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് സമാനതകളില്ലാത്ത ഡ്രൈവിംഗ് അനുഭവം നൽകുന്നതിനായി വാഹനത്തിന്റെ ഓരോ ഘടകങ്ങളും സൂക്ഷ്മമായി രൂപകൽപ്പന ചെയ്തിരിക്കുന്നു. ആകർഷകമായ പുതിയ രൂപകൽപ്പന, അത്യാധുനിക സാങ്കേതികവിദ്യ, സമാനതകളില്ലാത്ത പ്രകടന മികവ് എന്നിവ സമ്മേളിക്കുന്ന വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ പുതിയ ഔഡി ക്യു8 ആവേശത്തിലാക്കും.
പുതിയ ക്യു8 -ന്റെ സവിശേഷതകള്‍
ഡ്രൈവ് & പെർഫോമൻസ്:
340 hp പവറും 500 Nm ടോർക്കും സമ്മാനിക്കുന്ന മൂന്ന് ലിറ്റർ ടി.എഫ്.എസ്.ഐ എൻജിൻ, ഒപ്പം ഇന്ധനക്ഷമതക്കും കൂടിയ പെർഫോമൻസിനും 48V മൈൽഡ് ഹൈബ്രിഡ് സജ്ജീകരണവും.
0-100 5.6 സെക്കന്‍റിൽ, പരമാവധി വേഗത 250 കിലോ മീറ്റർ
എത് ഡ്രൈവിംഗ് കണ്ടിഷനിലും മികച്ച ട്രാക്ഷനും സ്റ്റെബിലിറ്റിയും തരുന്ന ക്വാട്രോ AWD സിസ്റ്റം
യാത്ര സുഖം നൽകാനായി ഡാംപർ കൺട്രോളോട് കൂടിയ സസ്പെൻഷനുകൾ
പെർഫോമൻസ് ക്രമീകരിക്കാൻ ഡ്രൈവർക്ക് ഒരു ഇൻഡിവിജ്യൂവൽ മോഡ് ഉൾപ്പെടെ ആറ് ‘ഡ്രൈവ് സെലക്ട്’ കസ്റ്റമൈസബിൾ ഡ്രൈവ് മോഡുകൾ
എക്സ്സ്റ്റീരിയർ:
കമ്മാൻഡിങ് റോഡ് പ്രെസെൻസ് സമ്മാനിക്കുന്ന പുതിയ സിംഗിൾ ഫ്രെയിം ഫ്രണ്ട് ഗ്രിൽ
പുതുക്കിയ 2D ഫോർ റിംഗ് ലോഗോ
പനോരമിക് സൺറൂഫും ഫ്രെയിംലെസ്സ് ഡോറുകളും
ലേസർ എച്ച്ഡി മാട്രിക്സ് എൽഇഡി ഹെഡ്‌ലൈറ്റുകൾ
കസ്റ്റമൈസ് ചെയ്യാവുന്ന നാല് ഡിജിറ്റൽ ലൈറ്റ് സിക്നെച്ചറുകൾ
R 21 അലോയ് വീലുകൾ, ഗ്രാഫൈറ്റ് ഗ്രേ & റെഡ് ബ്രേക്ക് കാലിപ്പറുകൾ
എക്സ്ക്ലൂസിവ് ആയി സാകിർ ഗോൾഡ് നിറം ഉൾപ്പെടെ എട്ട് നിറങ്ങളിൽ ലഭ്യം
കംഫോർട് & ടെക്നോളജി
പാർക്ക് അസിസ്റ്റ് പ്ലസ്’ പാർക്കിംഗ് അസിസ്റ്റ്
സുരക്ഷക്കും കാഴ്ച തടസ്സങ്ങൾ ഇല്ലാതെ ആകാനും 360 ഡിഗ്രി ക്യാമറ
സുരക്ഷിതമായി ഡോറുകൾ അടക്കാൻ ഇലക്ടിക്കൽ അസ്സിസ്റ്റൻസോട് കൂടിയ ഡോർ ക്ലോസിങ് സംവിധാനം
ഇലക്ടിക്കലി അടക്കാനും തുറക്കാനും കഴിയുന്ന ടെയിൽഗേറ്റ്
4-സോൺ ക്ലൈമറ്റ് കണ്ട്രോൾ സിസ്റ്റം
ഇന്റീരിയർ & ഇൻഫോടെയ്ൻമെൻറ്:
നാവിഗേഷൻ, വിനോദം എന്നിവ തടസ്സമില്ലാതെ നിയന്ത്രിക്കാൻ 25.65 സെന്റിമീറ്റർ പ്രൈമറി ഡിസ്പ്ലേയും 21.84 സെന്റിമീറ്റർ സെക്കൻഡറി സ്ക്രീനും ഉള്ള ഡ്യുവൽ സ്ക്രീൻ സജ്ജീകരണം
730 വാട്ടിന്റെ മൊത്തം ഔട്ട്പുട്ട് തരുന്ന 17 സ്പീക്കറുകളുള്ള പുതിയ B&O പ്രീമിയം 3D സൗണ്ട് സിസ്റ്റം
ഇഷ്ടാനുസൃതം ഡ്രൈവിംഗ് വിവരങ്ങൾ നൽകാനായി 31.24 സെന്റിമീറ്റർ ഡിജിറ്റൽ ഡിസ്പ്ലേയുള്ള ഔഡി വെർച്വൽ കോക്ക്പിറ്റ്
വ്യക്തിഗത സുഖസൗകര്യങ്ങൾക്കായി മെമ്മറി ഫംഗ്ഷനോടുകൂടിയ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന മുൻ സീറ്റുകൾ
ആഡംബരം നിറഞ്ഞ ഇന്റീരിയറിനായി പ്രീമിയം ലെതറും ലെതറെറ്റ് സീറ്റ് അപ്ഹോൾസ്റ്ററിയും.
ഇന്ത്യയിൽ 1,00,000 ഔഡി കാറുകൾ വിറ്റഴിച്ചതിന്റെ ആഘോഷം
വെറും 15 വർഷം കൊണ്ട് ഇന്ത്യയിൽ 1,00,000 ഔഡി കാറുകൾ വിറ്റുകൊണ്ട് ഔഡി ഇന്ത്യ ഒരു പ്രധാന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. ഈ അവസരം ആഘോഷമാക്കാൻ ലോയൽറ്റി റിവാർഡുകൾ, സർവീസ് പ്ലാനുകൾ, എക്സ്റ്റെൻഡഡ് വാറണ്ടികൾ, ഔഡി ജെനുയിൻ ആക്സസറികൾ, മർച്ചൻഡൈസ് എന്നിവയ്‌ക്കുള്ള ഓഫറുകൾ എന്നിവയുൾപ്പെടെ എക്സ്ക്ലൂസീവ് ആനുകൂല്യങ്ങളുമായി ഔഡി ഇന്ത്യ 100 ദിവസത്തെ ആഘോഷവും തുടങ്ങിയിട്ടുണ്ട്. കോർപ്പറേറ്റ്, ട്രേഡ്-ഇൻ ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്കായുള്ള ഈ പ്രത്യേക ആഘോഷത്തിന്റെ ഭാഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: