കൊച്ചി: മുനമ്പത്ത് വഖഫ് ബോര്‍ഡ് നടത്തുന്ന ഭൂമി കൊള്ളയെ ശക്തമായി ചെറുക്കുമെന്ന് ഹിന്ദു ഐക്യവേദി. 610 കുടുംബങ്ങളെ വഴിയാധാരമാക്കുന്ന നടപടികളുമായാണ് വഖഫ് ബോര്‍ഡ് മുന്നോട്ട് പോകുന്നത്.
കഴിഞ്ഞ 35 വര്‍ഷമായി കരം അടച്ചു കൊണ്ടിരിക്കുന്ന കുടുംബങ്ങളാണ് കുടിയിറക്ക് ഭീഷണി നേരിടുന്നത്. വഖഫ് ബോര്‍ഡ് ആ വസ്തു എറ്റെടുക്കുന്ന നടപടിയുമായാണ് മുന്നോട്ട് പോകുന്നത്. യാതൊരു കാരണവശാലും ഇത് അനുവദിക്കാന്‍ കഴിയുന്നതല്ല. ഈയൊരു സാഹചര്യത്തില്‍ നിലവിലുള്ള വഖഫ് നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബില്‍ ഉടന്‍
പാര്‍ലമെന്റില്‍ പാസാക്കണമെന്നും, പാവപ്പെട്ട ജനവിഭാഗങ്ങളോട് വഖഫ് ബോര്‍ഡ് കാണിക്കുന്ന ഈ ക്രൂരതയ്ക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനും ആലുവയില്‍ നടന്ന ഹിന്ദുഐക്യവേദി ജില്ലാസമിതി യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് പി.സി. ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈ. പ്രസിഡന്റുമാരായ ക്യാപ്റ്റന്‍ കെ. സുന്ദരന്‍, കെ.വി. ശിവന്, പി.കെ. ചന്ദ്രശേഖരന്, സംസ്ഥാന സെക്രട്ടറിമാരായ ഇ.ജി. മനോജ്, എം.സി. സാബു ശാന്തി, ജില്ലാ ജന: സെക്രട്ടറിമാരായ ആ.ഭ. ബിജു, എ.വി. കലേശന്, സംഘടന സെക്രട്ടറി കെ.എസ്. ശിവദാസ് എന്നിവര്‍ സംസാരിച്ചു.
മുനമ്പത്ത് മത്സ്യത്തൊഴിലാളികളുടെ ഭൂമി വഖഫിന്റേതാക്കി മാറ്റിയതിനു പിന്നില്‍ വന്‍ ഗൂഢോലോചനയെന്ന് മത്സ്യപ്രവര്‍ത്തക സംഘം.
ഫറൂഖ് കോളജ് അധികൃതരും പ്രദേശവാസികളും തമ്മില്‍ രണ്ട് തവണ കേസുകള്‍ നടത്തി. കേസുകള്‍ അനന്തമായി നീണ്ടു പോകുമെന്ന് മനസിലാക്കിയ കോളജ് അധികൃതരും നാട്ടുകാരും പരസ്പര ധാരണയോടെ കോടതിക്ക് പുറത്ത് വെച്ച് ഒത്തു തീര്‍പ്പാക്കി കേസുകള്‍ അവസാനിപ്പിച്ചു. 1989 മുതല്‍ ഭൂനികുതി അടച്ച് എല്ലാവിധ അധികാര അവകാശ ങ്ങളോടും കൂടി ക്രയ വിക്രയവും മറ്റും നടന്നുകൊണ്ടിരുന്ന ഭൂമി എങ്ങനെയാണ് വഖഫിന്റേതായി മാറിയെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് പി. പീതാംബരന് ആവശ്യപ്പെട്ടു.
പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. വേളാങ്കണ്ണി മാതാ പള്ളിവികാരി ഫാദര്‍ ആന്റണി സേവ്യറും മത്സ്യത്തൊഴിലാളി കുടുംബങ്ങളുമായും മത്സ്യപവര്ത്തക സംഘം ഭാരവഹികള്‍ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി പി.എസ്. ഷമി, ജില്ലാ ജനറല്‍ സെക്രട്ടറി കെ.വി. ഷാജി, ട്രഷറര്‍ വി. പരമേശ്വരന്, പ്രദീപ് ചെറായി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: