വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം/പ്രോസ്പെക്ടസ് www.lbscentre.kerala.gov.in ല്‍
യോഗ്യത- 50 ശതമാനം മാര്‍ക്കോടെ മാസ്റ്റേഴ്സ് ബിരുദവും ബിഎഡും.
ടെസ്റ്റില്‍ യോഗ്യതനേടുന്നവര്‍ക്ക് ഹയര്‍ സെക്കന്‍ഡറി അധ്യാപകരാകാന്‍ അര്‍ഹത.
ഹയര്‍ സെക്കന്‍ഡറി, നോണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപക നിയമനത്തിനുള്ള സംസ്ഥാന തല യോഗ്യതാ നിര്‍ണ്ണയ പരീക്ഷയായ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് (സെറ്റ് ജനുവരി 2025) എല്‍ബിഎസ് സെന്റര്‍ അപേക്ഷകള്‍ ക്ഷണിച്ചു. വിജ്ഞാപനവും വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും www.lbscentre.kerala.gov.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഓണ്‍ലൈനായി ഒക്ടോബര്‍ 20 വരെ അപേക്ഷകള്‍ സ്വീകരിക്കും.
പരീക്ഷ: സെറ്റിന് 2 പേപ്പറുകളാണുള്ളത്. പൊതുവായ പേപ്പര്‍ ഒന്നില്‍ പൊതുവിജ്ഞാനവും അധ്യാപന അഭിരുചി അളക്കുന്നതുമായ ചോദ്യങ്ങളുണ്ടാവും. രണ്ടാമത്തെ പേപ്പറില്‍ പിജി തലത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന വിഷയത്തെ അധികരിച്ചുള്ള ചോദ്യങ്ങളാണുണ്ടാവുക.
പേപ്പര്‍ രണ്ടില്‍ ഇനി പറയുന്ന 31 വിഷയങ്ങളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. അറബിക്, ബോട്ടണി, കെമിസ്ട്രി, കോമേഴ്സ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഫ്രഞ്ച്, ജ്യോഗ്രഫി, ജിയോളജി, ജര്‍മ്മന്‍, ഹിന്ദി, ഹിസ്റ്ററി, ഹോംസയന്‍സ്, ജേണലിസം, ലാറ്റിന്‍, മലയാളം, മാത്തമാറ്റിക്സ്, മ്യൂസിക്, ഫിലോസഫി, ഫിസിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, സൈക്കോളജി, റഷ്യന്‍, സംസ്കൃതം, സോഷ്യല്‍വര്‍ക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ്, സിറിയക്, ഉറുദു, സുവോളജി, ബയോടെക്നോളജി. അനുയോജ്യമായ വിഷയങ്ങളിലൊന്ന് തെരഞ്ഞെടുക്കാം. ഓരോ പേപ്പറിനും രണ്ട് മണിക്കൂര്‍ വീതം സമയം അനുവദിക്കും. പരീക്ഷാ ഘടനയും സിലബസും പ്രോസ്പെക്ടസിലുണ്ട്. ടെസ്റ്റില്‍ യോഗ്യത നേടുന്നതിന് ഓരോ പേപ്പറിനും രണ്ട് മണിക്കൂര്‍ വീതം സമയം അനുവദിക്കും. പരീക്ഷാ ഘടനയും സിലബസും പ്രോസ്പെക്സിലുണ്ട്. ടെസ്റ്റില്‍ യോഗ്യത നേടുന്നതിന് ഓരോ പേപ്പറിനും ജനറല്‍ വിഭാഗക്കാര്‍ 40% മാര്‍ക്ക് വീതവും മൊത്തത്തില്‍ 48% മാര്‍ക്കും കരസ്ഥമാക്കണം. ഒബിസി നോണ്‍ക്രീമിലെയര്‍ വിഭാഗത്തിന് യഥാക്രമം 35%, 45%, എസ്സി എസ്ടി/ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ 35%, 40% എന്നിങ്ങനെ നേടണം.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ മാസ്റ്റേഴ്സ് ബിരുദം 50% മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം. ഏതെങ്കിലും വിഷയത്തില്‍ ബിഎഡ് ഉണ്ടാവണം.
റീജിയണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഡ്യുക്കേഷനില്നിന്നും മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി വിഷയങ്ങളില്‍ 50% മാര്‍ക്കോടെ എംഎസ്സിഎഡ് (ങരെഋറ) യോഗ്യത നേടിയവരെയും പരിഗണിക്കും.
കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ 50% മാര്‍ക്കോടെ മാസ്റ്റേഴ്സ് ബിരുദവും ബിഎഡും ഉള്ളവര്‍ക്ക് ഇംഗ്ലീഷ് വിഷയത്തില്‍ സെറ്റ് എഴുതാം.
കോമേഴ്സ്, ഫ്രഞ്ച്, ജര്‍മ്മന്‍, ജിയോളജി, ഹോം സയന്‍സ്, ജേണലിസം, ലാറ്റിന്‍, മ്യൂസിക്, ഫിലോസഫി, സൈക്കോളജി, റഷ്യന്‍, സോഷ്യല്‍വര്‍ക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ്, സിറിയക് വിഷയങ്ങളില്‍ സെറ്റിന് അപേക്ഷിക്കുന്നതിന് ബിഎഡ് ആവശ്യമില്ല.
അറബിക്, ഉറുദു, ഹിന്ദി വിഷയങ്ങളില്‍ ഡിഎല്‍എഡ്/റ്റിറ്റിസി യോഗ്യതയുള്ളവര്‍ക്ക് ബിഎഡ് ഇല്ലെങ്കിലും അപേക്ഷിക്കാം.
50% മാര്‍ക്കോടെ ബയോടെക്നോളജിയില്‍ മാസ്റ്റേഴ്സ് ബിരുദമുള്ളവര്‍ക്ക് നാച്വറല്‍ സയന്‍സില്‍ ബിഎഡ് ഉള്ള പക്ഷം സെറ്റ് ബയോടെക്നോളജിയ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.
എസ്സി/എസ്ടി/ഭിന്നശേഷി/വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് യോഗ്യതാ പരീക്ഷയില്‍ 5 ശതമാനം മാര്‍ക്കിളവ് ലഭിക്കും. സെറ്റ് എഴുതുന്നതിന് പ്രായപരിധിയില്ല. പിജി ബിരുദമെടുത്ത് ബിഎഡ് കോഴ്സ് അവസാനവര്‍ഷം പഠിക്കുന്നവര്‍ക്കും ബിഎഡ് എടുത്ത് പിജി അവസാനവര്‍ഷം പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.
പരീക്ഷാ ഫീസ് 1000 രൂപ; എസ്സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് 500 രൂപ മതി. വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങളും പ്രോസ്പെക്ടസിലുണ്ട്.
സെറ്റ് ജനുവരി പരീക്ഷാ തീയതി പിന്നീട് അറിയിക്കും. സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും. പരീക്ഷാതീയതിയും സമയക്രമവും സെന്ററും അഡ്മിറ്റ് കാര്‍ഡില്‍ ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്ഡേറ്റുകള്‍ക്കും വെബ്സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: