കൊല്ലൂര്‍: കര്‍ണാടകയിലെ പ്രശസ്തമായ മൂകാംബിക ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് സായൂജ്യമായി രഥോത്സവം നടന്നു. ആയിരക്കണക്കിന് ഭക്തരാണ് മഹാനവമിയോടനുബന്ധിച്ച് ക്ഷേത്രത്തിലെത്തിയത്.
രാത്രി 9.30 ഓടെയാണ് രഥോത്സവം തുടങ്ങിയത്. വലം വയ്ക്കവെ രഥത്തില്‍ നിന്ന് എറിഞ്ഞു നല്കിയ നാണയത്തുട്ടുകള്‍ക്കായി ഭക്തജനങ്ങള്‍ തിക്കി തിരക്കി.
ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിക്ക് എഴുത്തിനിരുത്തല്‍ ചടങ്ങ് ആരംഭിക്കും. മലയാളികളാണ് കൂടുതലും മൂകാംബിക ദേവിക്ക് മുന്നില്‍ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുന്നത്.
രാത്രി നട അടയ്ക്കുന്നതോടെ ഈ വര്‍ഷത്തെ നവരാത്രി ആഘോഷങ്ങള്‍ക്ക് സമാപനമാകും.മലയാള, കന്നഡ കലണ്ടറുകള്‍ തമ്മിലുളള വ്യത്യാസമാണ് ഇത്തവണ ഒരു ദിവസം മുന്നേ വിദ്യാരംഭം കുറിക്കാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: