ചണ്ഡീഗഢ്: ഹരിയാനയില്‍ തെരഞ്ഞെടുക്കപ്പെടുന്ന വനിതാസ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുടെ ഗേള്‍ഫ്രണ്ട് ആകണോ എന്ന ചോദ്യം ഉയര്‍ത്തി ഹരിയാനയിലെ സീനിയര്‍ ജേണലിസ്റ്റ് അശോക് വാങ്കഡെ. ഹരിയാനയില്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള ടിക്കറ്റ് കോണ്‍ഗ്രസില്‍ വനിതകള്‍ നേടിയെടുത്തതിന് പിന്നില്‍ കെ.സി. വേണുഗോപാലിന്റെ താല്പര്യങ്ങളാണെന്നാണ് അശോക് വാങ്കഡെയുടെ ആരോപണം.
അശോക് വാങ്കഡെ വേണുഗോപാലിന് എതിരെ നടത്തിയ ആരോപണത്തിന്റെ വീഡിയോ പങ്കുവെച്ച് ബിജെപി വക്താവ് അമിത് മാളവ്യ
Ashok Wankhede is unrelenting on his charge of casting couch against senior Congress leader KC Venugopal. The silence of the Congress party is adding legitimacy to the allegations.
Earlier, Congress’s Simi Rose Bell and Sharda Rathore, a two term MLA, from Haryana, have… https://t.co/U132VyTm2u pic.twitter.com/5hpXGOa4Qh
— Amit Malviya (@amitmalviya) October 10, 2024
ഹരിയാനയില്‍ വനിതാ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ കെ.സി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ കാസ്റ്റിങ്ങ് കൗച് പ്രവര്‍ത്തിച്ചു എന്നാണ് അശോക് വാങ്കഡെ ആരോപിക്കുന്നത്. ലൈംഗിക താല്പര്യം കാണിക്കുന്നവര്‍ക്ക് മാത്രം സീറ്റുകൊടുക്കുകയായിരുന്നുവെന്നും അശോക് വാങ്കഡെ ചൂണ്ടിക്കാട്ടുന്നു.
“വേണുഗോപാല്‍ താങ്കളുടെ കാമാസക്തിയ്ക്കുള്ള കൂടാരമായി ഹരിയാന മാറിയോ?”- അശോക് വാങ്കഡെ ചോദിക്കുന്നു. അപ്രതീക്ഷിതമായ പരാജയമാണ് കോണ്‍ഗ്രസിന് ഹരിയാനയില്‍ ഏറ്റുവാങ്ങേണ്ടിവന്നത്. വേണുഗോപാലിനെതിരെ അശോക് വാങ്കഡെ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് ഇതുവരെ ഒരു കോണ്‍ഗ്രസ് നേതാവും മറുപടി പറഞ്ഞിട്ടില്ല. പ്രധാനമായും ഹൂഡയും കുമാരി ഷെല്‍ജയും തമ്മിലുള്ള ഗ്രൂപ്പ് വഴക്കാണ് ഹരിയാനയിലെ കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: