പാലക്കാട്: അലനല്ലൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പാലക്കാഴി കുറ്റിക്കാടുപ്പുറം ചെമ്മൻകുഴി വാസുദേവന്റെ മകൻ സുമേഷ് (24) ആണ് മരിച്ചത്. സഹയാത്രികൻ ചെമ്മൻകുഴി ശ്രീനാഥിന് അപകടത്തിൽ സാരമായ പരിക്കുണ്ട്. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം. മരിച്ച സുമേഷ് ഫോട്ടോഗ്രാഫറാണ്.
വെള്ളിയാഴ്ച പുലർച്ചെ 12.30ന് അലനലൂർ ആശുപത്രിപ്പടിക്കു സമീപമാണ് അപകടം. പാലക്കാഴിയിൽ നിന്ന് അലനല്ലൂർ ഭാഗത്തേക്ക് വരുന്ന കാറും എതിരെ വന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. സുമേഷിനെ ഉടനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: