ഈ സമൂഹം എനിക്കുണ്ടാക്കിയ മുറിവിൽ ഞാൻ വേദനിച്ചിരുന്നുവെന്നും അവർ എന്നെ വേദനിപ്പിച്ചതാണെന്നും തുറന്നടിച്ച് സുരേഷ് ഗോപി. സ്നേഹത്തോടെ ഒന്ന് തോളിൽ കൈ വച്ചതിന് ഇന്നും കോടതിയുടെ വിളിയും കാത്തിരിക്കുന്നയാളാണ് താനെന്നും തന്നെ ഇന്നും എല്ലാരും വേട്ടയാടുന്നത് തുടരുകയാണെന്നും, എല്ലാകാലത്തും ഇതുണ്ടെന്നും ഇത് വല്ലാതെ വേദനിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഠിച്ച വിദ്യാലയത്തിൽ അതിഥിയായി എത്തിയപ്പോഴാണ് ഇക്കാര്യങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞത്. രാഷ്‌ട്രീയ ജീവിതത്തിലേക്ക് ഇറങ്ങിയതിന് ശേഷം സുരേഷ്‌ഗോപി എന്ന വ്യക്തി ഒരു നടനായതിന്റെ പേരിൽ അദ്ദേഹത്തെ പിച്ചിചീന്താൻ പല കോണിൽനിന്നും ശ്രമം നടന്നിരുന്നു… ഇപ്പോഴും അത് തുടരുന്നു. . . അതിന്റെ ഫലമായിരുന്നു പിന്നീട് നമ്മൾ ചാനലുകളായ ചാനലുകൾ വഴി കണ്ടതും. പൊതുജനങ്ങളെ തെറ്റുധരിപ്പിക്കുന്ന തരത്തിലായിരുന്നു പിന്നീട് നടന്ന സംഭവങ്ങളും…
അതേസമയം തങ്ങളുടെ അധ്വാനത്തിൽ നിന്ന് സ്വരുക്കൂട്ടി മക്കളുടെയും കൊച്ചുമക്കളുടെയും കാര്യത്തിനായി കേരളത്തിലെ കോ-ഓപ്പറേറ്റീവ് സെക്ടറിലെ ബാങ്കുകളിൽ നിക്ഷേപിച്ച പാവങ്ങൾ നിരവധിയാണ്. അവരുടെ ആ പണം എല്ലാവരും ചേർന്ന് അടിച്ചുമാറ്റുകയും പാവങ്ങളുടെ ചോര ഊറ്റി കുടിച്ചവരെ ചോദ്യം ചെയ്തതിനാണ് തന്നെ ക്രൂശിക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. സമൂഹത്തോടുള്ള ഉത്തരവാദിത്വമാണ് എല്ലാവരും ചേർന്ന് പിച്ചിച്ചീന്തിയത്. എന്റെ വിയർപ്പിന്റെ ഗന്ധം അറിയിച്ചുകൊണ്ട്, സ്നേഹത്തോടെയാണ് ഭാര്യയെയും രണ്ട് പെൺമക്കളെയും ആൺമക്കളെയും ഞാൻ വാരിപ്പുണരുന്നത്. അതേ മനോഭാവത്തോടെയാണ് ഞാൻ സമൂഹത്തിലും നിൽക്കുന്നത്. സ്നേഹത്തോടെ തോളിൽ കൈ വച്ചതിന് ഇന്നും കോടതിയുടെ വിളിയും കാത്തിരിക്കുന്നയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു.
അതിൽ കുത്സിതമോ അല്ലെങ്കിൽ മറ്റ് ചില വിചാരങ്ങളോ ഉള്ളവരുണ്ടെങ്കിൽ അവർ ഈ മണ്ണിൽ തൊട്ട് ജീവിക്കാൻ യോഗ്യരല്ല എന്ന് മാത്രമാണ് പറയാനുള്ളതെന്നും അദ്ദേഹം തുറന്നടിച്ചു. അദ്ദേഹം പഠിച്ച വിദ്യാലയത്തിൽ അതിഥിയായി എത്തിയപ്പോഴാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കൊല്ലം തങ്കശ്ശേരി ഇൻഫൻ്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിലാണ് സുരേഷ് ഗോപി എത്തിയത്. സ്കൂളും പൂർവവിദ്യാർഥി സംഘടനയും ചേർന്ന് ഒരുക്കിയ സ്വീകരണം ഏറ്റുവാങ്ങാനായിരുന്നു മന്ത്രി എത്തിയത്. പഠനകാലത്തെ ഓർമകൾ അദ്ദേഹം കുട്ടികളുമായി പങ്കിട്ടു. തന്നെ പഠിപ്പിച്ച അദ്ധ്യാപകരുടെ പേരുൾപ്പടെ അദ്ദേഹം ഓർത്തു പറഞ്ഞത് കുട്ടികളിൽ കൗതുകമുണർത്തി.
കുട്ടിക്കാലത്ത് കിട്ടിയ അടികളെ കുറിച്ചും അദ്ദേഹം വാചാലനായി. അടിക്കുമ്പോഴല്ല വേദന, അടിച്ച് കഴിയുമ്പോഴാണെന്ന് അദ്ദേഹം പറഞ്ഞു. തലയിൽ എണ്ണ തേച്ച് വരുന്നവർക്കാണ് അടിയുടെ വേദന അൽപമെങ്കിലും കുറഞ്ഞിരിക്കുക. തുണ്ടിൽ അച്ഛൻ അപ്പുറത്തെ ക്ലാസിൽ ചൂരൽ പ്രയോഗം നടത്തുന്നതിന്റെ ശബ്ദം കേളക്കുമ്പോൾ തന്നെ ഇവിടെ തലയിൽ കൈ തടവി എണ്ണമയം കയ്യിലാക്കുന്നവർ ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെ കുട്ടികൾക്കിടയിൽ നിന്ന് കൂട്ടച്ചിരി ഉയർന്നു. അച്ഛൻ അന്ന് ഇല്ലായിരുന്നുവെങ്കിൽ ജീവിതത്തിലെ ആ രസം എന്താണെന്ന് അറിയാൻ സാധിക്കാതെ പോയേനെ.
ജിവിതത്തിൽ ബുദ്ധിമുട്ടുകളും വേദനകളും ഇല്ലെങ്കിൽ ജീവിതത്തിൽ സന്തോഷ മുഹൂർത്തങ്ങൾക്ക് മൂല്യമില്ലാതെയാകുമെന്നും സുരേഷ് ഗോപി ഓർമ്മിപ്പിച്ചു. താനല്ല തന്റെ അനുഭവങ്ങളാണ് തുറന്ന പുസ്തകമെന്നും അദ്ദേഹം പറഞ്ഞു. സമൂഹം എനിക്ക് നൽകിയ നല്ലതും ചീത്തയുമായ അനുഭവങ്ങളാണ് തുറന്ന പുസ്തകം. ആ തുറന്ന പുസ്തകം തീർച്ചായും അറിഞ്ഞോളൂ, വായിച്ചോളൂവെന്നും അദ്ദേഹം കുട്ടികളോട് പറഞ്ഞു . . വിജയം കൈവരിക്കും വരെ പരിശ്രമിക്കണമെന്ന സന്ദേശവും അദ്ദേഹം പങ്കിട്ടു. പാഠങ്ങൾ പഠിക്കാനാണ് നിങ്ങൾ ഇവിടെ എത്തിയിരിക്കുന്നത്. ഇവിടെ നിന്ന് എന്തൊക്കെ സദ് പാഠങ്ങൾ പഠിപ്പിച്ച് വിട്ടുവോ, ആ സദ് വഴികളിലൂടെ തന്നെ നടക്കാൻ സാധിക്കണമെന്നും സുരേഷ് ഗോപി കുട്ടികളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: