Kerala

മലപ്പുറം പരാമർശം; മുഖ്യമന്ത്രിയുടെ വീഴ്ച രാഷ്‌ട്രപതിയെ അറിയിക്കേണ്ടത്, രാജ്യദ്രോഹ കുറ്റകൃത്യം നടന്നെങ്കില്‍ അത് അറിയിക്കണമായിരുന്നു: ഗവർണർ

Published by

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദേശവിരുദ്ധ പരാമർശത്തിനെതിരെ രാഷ്‌ട്രപതിക്ക് റിപ്പോർട്ട് നൽകേണ്ടതാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി പിണറായി വിജയന് വിശ്വാസ്യതയില്ല. രാജ്യദ്രോഹ കുറ്റകൃത്യം നടന്നെങ്കില്‍ അത് അറിയിക്കണമായിരുന്നുവെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

താൻ ചീഫ് സെക്രട്ടറിയെ വിശദീകരണം തേടുന്നതിനായി വിളിപ്പിച്ചാൽ എന്താണ് കുഴപ്പം?. എന്തിനാണ് രാജ്ഭവനോട് പ്രശ്നം?. മുഖ്യമന്ത്രി മറുപടി തന്നില്ലെങ്കില്‍ ചീഫ് സെക്രട്ടറിയോട് അല്ലാതെ മറ്റാരോട് ചോദിക്കും? എന്തിന് ഹിന്ദു പത്രത്തെ അവിശ്വസിക്കണമെന്നും ഗവര്‍ണര്‍ ചോദിച്ചു. സർക്കാർ ആവശ്യങ്ങൾക്ക് വേണ്ടി ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥരും രാജഭവനിൽ വരുമെന്നും എന്നാൽ താൻ വിളിപ്പിക്കുമ്പോള്‍ മാത്രം എന്താണ പ്രശ്നമെന്നും ഗവര്‍ണര്‍ ചോദിച്ചു. ഗവര്‍ണറെ സര്‍ക്കാര്‍ ഇരുട്ടിൽ നിര്‍ത്തുകയാണെന്നും ആരിഫ് മുഹമ്മദ് ഖാൻ ആരോപിച്ചു.

സ്വര്‍ണക്കടത്ത് പിടിക്കാത്തത് കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ വീഴ്ചയാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. കസ്റ്റംസ് നടപടികളില്‍ പോരായ്മ ഉണ്ടെങ്കില്‍ എന്തുകൊണ്ട് അറിയിച്ചില്ലെന്നും ഗവര്‍ണര്‍ ചോദിച്ചു. മുഖ്യമന്ത്രി എല്ലാ വിവരങ്ങളും തന്നാൽ രാഷ്‌ട്രപതിയെ അറിയിക്കുമെന്നും അത് തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

മുഖ്യമന്ത്രിക്ക് എന്തു വിശ്വാസ്യതയാണുള്ളതെന്നു കഴിഞ്ഞ ദിവസം ചോദിച്ച ഗവര്‍ണര്‍ തനിക്ക് അധികാരം ഉണ്ടോ ഇല്ലയോ എന്ന് ഉടന്‍ അറിയാമെന്നും പ്രതികരിച്ചിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക