Kerala

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം: നിലപാട് കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, രാഷ്‌ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കാൻ നീക്കം

Published by

തിരുവനന്തപുരം: ദ ഹിന്ദു ദിനപത്രത്തില്‍വന്ന അഭിമുഖത്തിലെ മുഖ്യമന്ത്രിയുടെ മലപ്പുറവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്. സംഭവത്തില്‍ രാഷ്‌ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കം. റിപ്പോര്‍ട്ട് നല്‍കുന്നതിന് മുന്നോടിയായി സംഭവത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ തേടി ഗവര്‍ണര്‍ വീണ്ടും സര്‍ക്കാരിനു കത്ത് നല്‍കും.

മലപ്പു റത്തെ സ്വർണക്കടത്തിലൂടെയും ഹവാല ഇടപാടിലൂടെയും ലഭിച്ചിരുന്ന പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്നാണ് ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി പറഞ്ഞത്. ഇതിൽ കൂടുതൽ വിവരങ്ങൾ തേടി ഗവർണർ ഇന്ന് തന്നെ ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും കത്ത് നൽകും. അതേസമയം ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ ഗവർണർക്ക് അധികാരമില്ലെന്ന നിലപാടിൽ തന്നെയാണ് സർക്കാർ ഇപ്പോഴുമുള്ളത്.

ഭരണഘടനാപരമായ അധികാരം വച്ചുകൊണ്ടാണ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുന്നതെന്ന് ഗവർണർ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് നൽകിയ മറുപടിക്കത്തിൽ വ്യക്തമാക്കിയിരുന്നു. എന്നെ ഇരുട്ടിൽ നിർത്താനാണ് ശ്രമമെന്നും പലതരത്തിലുള്ള ദുരൂഹതകളുണ്ടെന്നും ഗവർണർ പറഞ്ഞിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക